< Back
Entertainment
വിദ്യാര്‍ഥികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് മമ്മൂട്ടിവിദ്യാര്‍ഥികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് മമ്മൂട്ടി
Entertainment

വിദ്യാര്‍ഥികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് മമ്മൂട്ടി

Ubaid
|
9 May 2018 10:58 PM IST

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇത്തവണ മമ്മൂട്ടിയുടെ പിറന്നാളെത്തിയത്.

വിദ്യാര്‍ഥികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് മമ്മൂട്ടി. സിനിമാ ചിത്രീകരണത്തിനിടെയുള്ള പിറന്നാള്‍ തൃശൂര്‍ ഐ.ഇ.എസ് പബ്ലിക് സ്കൂളിലെ കുട്ടികള്‍ക്കൊപ്പമാണ് ആഘോഷിച്ചത്.

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇത്തവണ മമ്മൂട്ടിയുടെ പിറന്നാളെത്തിയത്. ചിത്രീകരണം നടക്കുന്ന തൃശൂര്‍ ഐ.ഇ.എസ് പബ്ലിക് സ്കൂളിലെ കുട്ടികള്‍ക്ക് അതിഥിയായി താരമെത്തി. എത്തിയത് മുതല്‍ പോകുന്നത് വരെ കുട്ടികളുടെ കരഘോഷം. മെഗാസ്റ്റാറിന്റെ ഓരോ വാക്കിനും കിട്ടി കുട്ടികളുടെ കയ്യടി.

അധ്യാപര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊപ്പം സെല്‍ഫിക്കും സമയം കണ്ടെത്തി. സെറ്റില്‍ വെച്ചായിരുന്നു പിറന്നാള്‍ കേക്ക് മുറിച്ചത്. തനി നാടന്‍ വേഷത്തിലാണ് കാത്ത് നിന്ന സഹപ്രവര്‍ത്തകര്‍ക്കിടയിലേക്ക് എത്തിയത്. മധുരം വിതരണം ചെയ്ത ശേഷം വീണ്ടും ഷൂട്ടിങിന്റെ തിരക്കിലേക്ക്.

Related Tags :
Similar Posts