< Back
Entertainment
ചലച്ചിത്രമേളക്ക് ഔദ്യോഗിക വിളംബരം; മിഴിവേകി ഊരാളിയുടെ സംഗീത വിരുന്ന്ചലച്ചിത്രമേളക്ക് ഔദ്യോഗിക വിളംബരം; മിഴിവേകി ഊരാളിയുടെ സംഗീത വിരുന്ന്
Entertainment

ചലച്ചിത്രമേളക്ക് ഔദ്യോഗിക വിളംബരം; മിഴിവേകി ഊരാളിയുടെ സംഗീത വിരുന്ന്

Sithara
|
9 May 2018 5:23 PM IST

ഇരുപത്തിയൊന്ന് വര്‍ണ ബലൂണുകള്‍ പറത്തിയാണ് ചലച്ചിത്രമേളയുടെ വിളംബരോദ്ഘാടനം മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചത്.

ഇരുപത്തിയൊന്നാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വിളംബര ഉദ്ഘാടനം നടന്നു. ഇന്നലെ വൈകീട്ട് ശംഖുമുഖം കടപ്പുറത്തായിരുന്നു ചടങ്ങ്. മേളയുടെ പ്രചരണാര്‍ഥം സംഘടിപ്പിച്ച ടൂറിങ് ടാക്കീസിന്റെ സമാപനവും നടന്നു.

ഇരുപത്തിയൊന്ന് വര്‍ണ ബലൂണുകള്‍ പറത്തിയാണ് ചലച്ചിത്രമേളയുടെ വിളംബരോദ്ഘാടനം മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചത്. ലോകസിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്ന സമൂഹത്തെ സൃഷ്ടിച്ചതില്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള വലിയ പങ്കുവഹിച്ചെന്ന് മന്ത്രി പറഞ്ഞു.

മേളയുടെ പ്രചരണാര്‍ഥം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിച്ച ടൂറിങ് ടാക്കീസിന്റെ സമാപനവും നടന്നു. ചലച്ചിത്ര വികസന ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി ശ്രീകുമാര്‍ മേളയുടെ പോസ്റ്റര്‍ പ്രകാശനം ച‌െയ്തു. ഊരാളി ബാന്‍ഡിന്റെ സംഗീത വിരുന്ന്, ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ സിനിമയുടെ പ്രദര്‍ശനവും നടന്നു.

Related Tags :
Similar Posts