< Back
Entertainment
ആകെ മൊത്തം കങ്കണ മയം;  സിമ്രാന്റെ ടീസര്‍ കാണാംആകെ മൊത്തം കങ്കണ മയം; സിമ്രാന്റെ ടീസര്‍ കാണാം
Entertainment

ആകെ മൊത്തം കങ്കണ മയം; സിമ്രാന്റെ ടീസര്‍ കാണാം

Jaisy
|
9 May 2018 9:01 PM IST

ഹസ്നല്‍ മേത്തയാണ് സിമ്രാന്റെ സംവിധാനം

അടുത്ത ദേശീയ അവാര്‍ഡ് വീട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണെന്ന് തോന്നും കങ്കണ റണൌട്ടിന്റെ പുതിയ സിമ്രാന്റെ ടീസര്‍ കണ്ടാല്‍. ക്യൂനിലെ റാണിയെക്കാള്‍ എനര്‍ജിയില്‍ ഒരു പടി മുന്നിലാണ് സിമ്രാന്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസര്‍ കങ്കണയുടെ ഗംഭീര പെര്‍ഫോമന്‍സ് കൊണ്ട് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ കങ്കണ നിറഞ്ഞാടുകയാണ്. ഒരു സംഭാഷണം പോലുമില്ലാതെയാണ് ടീസര്‍ പുറത്തിറങ്ങിയിരുക്കുന്നത്.

ഹസ്നല്‍ മേത്തയാണ് സിമ്രാന്റെ സംവിധാനം. ഹോട്ടല്‍ ജീവനക്കാരിയായ സിമ്രാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കങ്കണ അവതരിപ്പിക്കുന്നത്. അമേരിക്കയിലാണ് ചിത്രത്തിന്റെ ഭുരിഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത്. സോഹം ഷാ, രൂപീന്ദര്‍ നാഗ്ര, ഇഷാ തിവാരി, അനീഷ ജോഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related Tags :
Similar Posts