< Back
Entertainment
മലയാള സിനിമയില്‍ അഭിനയിപ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സൂപ്പര്‍താരം വിക്രംമലയാള സിനിമയില്‍ അഭിനയിപ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സൂപ്പര്‍താരം വിക്രം
Entertainment

മലയാള സിനിമയില്‍ അഭിനയിപ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സൂപ്പര്‍താരം വിക്രം

Ubaid
|
11 May 2018 2:35 AM IST

പുതിയ ചിത്രമായ ഇരു മുഖനില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള രണ്ട് വേഷങ്ങളാണ് താന്‍ ചെയ്തതെന്നും വിക്രം പറഞ്ഞു. രണ്ടും തീര്‍ത്തും വ്യത്യസ്തമാര്‍ന്ന വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ തന്നെ.

മലയാള സിനിമയില്‍ അഭിനയിപ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍താരം വിക്രം. പുതിയ സിനിമയായ ഇരുമുകന്റെ പ്രചരണത്തിനായി കൊച്ചിയിലെത്തിയതായിരുന്നു വിക്രം.

ഒന്നുമല്ലാതിരുന്ന കാലത്ത് മലയാളമാണ് എനിക്ക് സിനിമയില്‍ അവസരം തന്നത്. അതുകൊണ്ട് തന്നെ ഇവിടെ നിന്ന് വീണ്ടുമൊരു ക്ഷണം ലഭിച്ചാല്‍ അത് നിരസിക്കില്ല. ചെമ്മീനും മറ്റും പോലെ കാലാതിവര്‍ത്തിയായ ഒരു ക്ലാസിക് സിനിമയില്‍ അഭിനയിക്കാനാണ് മോഹം. മലയാള സിനിമയില്‍ ഇപ്പോള്‍ ഒരുപാട് പ്രതിഭകള്‍ വരുന്നുണ്ട്. പ്രേമം, ബാംഗ്ലൂര്‍ ഡേയ്‌സ് തുടങ്ങിയ സിനിമകളെല്ലാം നന്നായി ഇഷ്ടപ്പെട്ടു. ഇവിടെ കഥയാണ് സിനിമയുടെ യഥാര്‍ഥ മുടക്കുമുതല്‍ വിക്രം പറഞ്ഞു.

പുതിയ ചിത്രമായ ഇരു മുഖനില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള രണ്ട് വേഷങ്ങളാണ് താന്‍ ചെയ്തതെന്നും വിക്രം പറഞ്ഞു. രണ്ടും തീര്‍ത്തും വ്യത്യസ്തമാര്‍ന്ന വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ തന്നെ. ഏറെ ആവേശം പകരുന്ന കഥാപാത്രങ്ങളാണ് ഇതിലെ നായകന്‍ അഖിലും വില്ലന്‍ ലൗവും. കഥയും കഥാപാത്രങ്ങളും തന്നെയാണ് ഈ ചിത്രത്തിലെ നായകര്‍.

ഇരു മുഖന്‍ ഭിന്നലിംഗക്കാര്‍ ഉള്‍പ്പടെയുള്ള ഒരു വിഭാഗത്തെയും ഇകഴ്ത്തിക്കാണിക്കുന്നില്ല. നിര്‍മാതാവ് ഷിബു തെമീന്‍സും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. സപ്തംബര്‍ എട്ടിനാണ് ചിത്രം തിയ്യറ്ററിലെത്തുന്നത്. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയും നിത്യാമേനോനുമാണ് നായികമാര്‍. ഹാരിസ് ജയരാജാണ് സംഗീത സംവിധാനം.

Similar Posts