< Back
Entertainment
നടി മുക്ത അമ്മയായിEntertainment
നടി മുക്ത അമ്മയായി
|11 May 2018 10:29 PM IST
കാവ്യ മാധവനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്

പ്രശസ്ത നടി മുക്ത ജോര്‍ജ്ജ് അമ്മയായി. മുക്തക്കും റിങ്കു റോമിക്കും ഒരു പെണ്‍കുട്ടി ജനിച്ചു. ഗായിക റിമി ടോമിയുടെ സഹോദരന്‍ കൂടിയാണ് റിങ്കു. റിമിയുടെ അടുത്ത ചങ്ങാതിയും നടിയുമായ കാവ്യ മാധവനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. റിമിയുടെ സഹോദരന്‍ റിങ്കുവിനും മുക്തക്കും പെണ്‍കുഞ്ഞ് പിറന്നതായും റിമി ഒരു ആന്റിയായതായും കാവ്യ ഫേസ്ബുക്കില്‍ കുറിച്ചു.
2015 ആഗസ്ത് 30നായിരുന്നു മുക്തയുടെയും റിങ്കുവിന്റെയും വിവാഹം. ലാല്‍ ജോസിന്റെ അച്ഛനുറങ്ങാത്ത വീടിലൂടെ സിനിമയിലെത്തിയ മുക്ത അന്യഭാഷകളിലും സജീവമാണ്.