< Back
Entertainment
ഒരു മുത്തശ്ശി ഗദയുടെ ട്രെയിലറെത്തിഒരു മുത്തശ്ശി ഗദയുടെ ട്രെയിലറെത്തി
Entertainment

ഒരു മുത്തശ്ശി ഗദയുടെ ട്രെയിലറെത്തി

Khasida
|
11 May 2018 12:17 PM IST

ട്രെയ്‍ലറില്‍ നീ ഇല്ലേ എന്ന് കെ ടി എസ് പടന്നയില്‍ അജു വര്‍ഗീസിനോട്

ശാന്തി ഓശാനക്ക് ശേഷം ജൂഡ് ആന്റണി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു മുത്തശ്ശി ഗദയുടെ ട്രെയിലര്‍ എത്തി..

തീര്‍ത്തും വ്യത്യസ്തമാണ് ചിത്രത്തിന്റെ ട്രെയിലര്‍.. സിനിമകളില്‍ അമ്മാവന്‍, മുത്തശ്ശന്‍ വേഷങ്ങള്‍ ചെയ്തിരുന്ന കെ ടി എസ് പടന്നയിലിനോട്, ഏതോ ഷൂട്ടിംഗ് ലൊക്കോഷനിലിരുന്ന് അജുവര്‍ഗീസ് കുശലം ചോദിച്ചുകൊണ്ടാണ് ട്രൈയ്‍ലര്‍ തുടങ്ങുന്നത്. പടന്നയിലിന് അജുവര്‍ഗീസ് സംഭാഷണത്തിനിടെ ഒരു മുത്തശ്ശി ഗദയുടെ ട്രെയ്‍ലര്‍ മൊബൈലില്‍ കാണിച്ചു കൊടുക്കുന്നു. ഒരു ജൂഡ് ആന്റണി ജോസഫ് സില്‍മ എന്നാണ് സിനിമയ്ക്ക് കൊടുത്തിരിക്കുന്ന കാപ്ഷന്‍.

ഒരു മുത്തശ്ശിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം.. സുരാജ് വെഞ്ഞാറമൂട്, ലെന, വിജയരാഘവന്‍, രാജീവ് പിള്ള തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്.. ഓണം റിലീസായി അടുത്തമാസം 15ന് ഒരു മുത്തശ്ശി ഗദ തീയറ്ററുകളിലെത്തും.

Similar Posts