< Back
Entertainment
കയ്യെത്തും ദൂരത്ത് നായിക നിഖിത വിവാഹിതയായികയ്യെത്തും ദൂരത്ത് നായിക നിഖിത വിവാഹിതയായി
Entertainment

കയ്യെത്തും ദൂരത്ത് നായിക നിഖിത വിവാഹിതയായി

Jaisy
|
11 May 2018 5:38 AM IST

ഞായറാഴ്ച മുംബൈയില്‍ വച്ചായിരുന്നു വിവാഹം

പ്രശസ്ത ദക്ഷിണേന്ത്യന്‍ നടി നിഖിത തുക്രാല്‍ വിവാഹിതയായി. ബിസിനസുകാരനായ ഗഗന്‍ദീപ് സിംഗ് മാഗോ ആണ് വരന്‍. ഞായറാഴ്ച മുംബൈയില്‍ വച്ചായിരുന്നു വിവാഹം. തുടര്‍ന്ന് അന്ന് വൈകിട്ട് മുംബൈയിലെ ഹോട്ടലില്‍ വിവാഹ സല്‍ക്കാരവും നടന്നു.

ഒക്ടോബര്‍ 7ന് മെഹന്ദി ആഘോഷത്തോടെയാണ് വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്. വധൂവരന്‍മാരുടെ അടുത്ത ബന്ധുക്കളും ഉറ്റസുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ നിഖിത ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

മുംബൈ സ്വദേശിയായ നിഖിത തെലുങ്ക്,മലയാളം,തമിഴ്,കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി കയ്യെത്തും ദൂരത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ചിത്രം പരാജയമായിരുന്നെങ്കിലും നിഖിതയെത്തേടി നിരവധി അവസരങ്ങളെത്തി. ബസ് കണ്ടക്ടര്‍, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, ഡാഡി കൂള്‍, എംഎല്‍എ മണി പത്താം ക്ലാസും ഗുസ്തിയും, കനല്‍ എന്നീ ചിത്രങ്ങളിലും വേഷമിട്ടു. സരോജ, വെട്രിവേല്‍ ശക്തിവേല്‍, പായും പുലി, അല്കസ് പാണ്ഡ്യന്‍ എന്നിവയാണ് നിഖിതയുടെ തമിഴ് ചിത്രങ്ങള്‍. ട്രാഫികിന്റെ ഹിന്ദി പതിപ്പിലും നിഖിത അഭിനയിച്ചിട്ടുണ്ട്.

Similar Posts