അപൂര്‍വ്വ റെക്കോര്‍ഡുമായി എം.ജെ രാധാകൃഷ്ണന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍അപൂര്‍വ്വ റെക്കോര്‍ഡുമായി എം.ജെ രാധാകൃഷ്ണന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍
|വിവിധ തലമുറകളിലെ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുള്ള എം.ജെക്ക് ചലച്ചിത്ര മേള പുതിയകാര്യങ്ങള്‍ പഠിക്കാനുള്ള വേദിയാണ്
ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അപൂര്‍വ റെക്കോര്‍ഡുമായി മലയാളി ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന്‍. ഐ.എഫ്.എഫ്.കെയില്‍ ഇദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ച അഞ്ച് ചിത്രങ്ങളാണുള്ളത്.
അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഡോ.ബിജു സംവിധാനം ചെയ്ത കാട് പൂക്കുന്ന നേരം, മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ ടി.വി ചന്ദ്രന്റെ മോഹവലയം, ജയന്‍ ചെറിയാന്റെ കാ ബോഡിസ്കേപ്സ്, അടൂര്‍ 50 വര്‍ഷം എന്ന തലക്കെട്ടില്‍ പിന്നെയും, കല്‍പന ഓര്‍മ വിഭാഗത്തില്‍ തനിച്ചല്ല ഞാന്‍...ഇത്തവണ ഐ എഫ് എഫ് കെ യില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ അഞ്ച് ചിത്രങ്ങള്‍ക്കും കാമറ ചലിപ്പിച്ചത് എം ജെ രാധാകൃഷ്ണനാണ്.
വിവിധ തലമുറകളിലെ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുള്ള എം.ജെക്ക് ചലച്ചിത്ര മേള പുതിയകാര്യങ്ങള്‍ പഠിക്കാനുള്ള വേദിയാണ്. കാമറയെടുക്കുന്ന പുതുതലമുറയോട് പറയാനുള്ളത് ഇത്രമാത്രം, പ്രകൃതിയെ കണ്ണുതുറന്ന് കാണുക.
2008ല്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം നേടിയ എം ജെയുടെ ക്രഡിറ്റില്‍ 6 സംസ്ഥാന അവാര്‍ഡുകളുമുണ്ട്.