< Back
Entertainment
മമ്മൂട്ടിയുടെ വൈറ്റിന്റെ ട്രെയിലര്‍ കാണാംമമ്മൂട്ടിയുടെ വൈറ്റിന്റെ ട്രെയിലര്‍ കാണാം
Entertainment

മമ്മൂട്ടിയുടെ വൈറ്റിന്റെ ട്രെയിലര്‍ കാണാം

admin
|
11 May 2018 5:40 PM IST

മമ്മൂട്ടിയെ നായകനാക്കി ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന വൈറ്റ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

മമ്മൂട്ടിയെ നായകനാക്കി ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന വൈറ്റ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ നിര്‍മാതാക്കളായ ഇറോസ് ഇന്റര്‍നാഷണലാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. നായിക ഹുമയ്‌ക്കൊപ്പം ന്യൂജന്‍ ലൂക്കിലാണ് മമ്മൂട്ടി എത്തുന്നത്. ലണ്ടന്‍, മുംബൈ, കൊച്ചി എന്നിവിടങ്ങളിലാണ് വൈറ്റിന്റെ ചിത്രീകരണം നടന്നത്. ബോളിവുഡ് താരസുന്ദരി ഹുമ ഖുറേഷി ആദ്യമായി അഭിനയിക്കുന്ന തെന്നിന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും വൈറ്റിനുണ്ട്. പ്രകാശ് റോയ് എന്ന കോടീശ്വരനെയാണ് മമ്മൂട്ടി ഇതില്‍ അവതരിപ്പിച്ചിട്ടുള്ളത്. റോഷ്ണി മേനോന്‍ എന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറുടെ വേഷത്തിലാണ് ഹുമ. മമ്മൂട്ടി, ഹുമ ഖുറേഷി എന്നിവര്‍ക്ക് പുറമെ ശങ്കര്‍ രാമകൃഷ്ണന്‍, സിദ്ദിഖ്, സുനില്‍ സുഖദ, അഹമ്മദ് സിദ്ദിഖ്, മഞ്ജുലിക, സോന നായര്‍, കെപിഎസി ലളിത എന്നിങ്ങനെ ഒരു വലിയ താരനിരയും ചിത്രത്തിലുണ്ട്. പ്രവീണ്‍ ബാലകൃഷ്ണന്‍, നന്ദിനി വല്‍സന്‍, ഉദയ് അനന്തന്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ വൈറ്റിന് രാഹുല്‍ രാജാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രം അടുത്തമാസം തീയറ്ററുകളില്‍ എത്തും.

Similar Posts