< Back
Entertainment
രാജീവ് രവി നിര്‍മിച്ച ഈടയും ആഭാസവും തിയറ്ററുകളിലേക്ക്രാജീവ് രവി നിര്‍മിച്ച ഈടയും ആഭാസവും തിയറ്ററുകളിലേക്ക്
Entertainment

രാജീവ് രവി നിര്‍മിച്ച ഈടയും ആഭാസവും തിയറ്ററുകളിലേക്ക്

Sithara
|
11 May 2018 11:18 PM IST

രാജീവ് രവി നിര്‍മിച്ച രണ്ട് ചിത്രങ്ങളാണ് അടുത്ത വര്‍ഷം ആദ്യം തിയറ്ററുകളിലേക്ക് എത്തുന്നത്.

രാജീവ് രവി നിര്‍മിച്ച രണ്ട് ചിത്രങ്ങളാണ് അടുത്ത വര്‍ഷം ആദ്യം തിയറ്ററുകളിലേക്ക് എത്തുന്നത്. ഈടയും ആഭാസവുമാണ് 2018ലെ ആദ്യ റിലീസുകള്‍.

ജനുവരി അഞ്ചിനാണ് ഈടയും ആഭാസവും പ്രദര്‍ശനത്തിനെത്തുന്നത്. വടക്കന്‍ മലബാറിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈടയില്‍ അന്തരിച്ച നടന്‍ അബിയുടെ മകന്‍ ഷെയ്ന്‍ നിഗമും തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ നായിക നിമിഷ സജയനുമാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ഈട എന്നാൽ കണ്ണൂർ ഭാഷയില്‍ ഇവിടെ എന്നാണ് അർത്ഥം. പ്രണയകഥ പറയുന്ന ചിത്രം സംവിധാനം ചെയ്തത് ദേശീയ അവാര്‍ഡ് ജേതാവും എഡിറ്ററുമായ ബി അജിത്കുമാറാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഈടയുടെ ട്രെയിലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

രാജീവ് രവി നിര്‍മിക്കുന്ന മറ്റൊരു വ്യത്യസ്തമായ ചിത്രമാണ് ആഭാസം. സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, അലന്‍സിയര്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ക്കൊപ്പം ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമും ചിത്രത്തിലുണ്ട്. നവാഗതനായ ജൂബിത് നമ്രാഡത്താണ് സംവിധാനം. ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ള സിനിമയുടെ വ്യത്യസ്തമായ ടീസര്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

അന്നയും റസൂലും, കിസ്മത്ത്, കമ്മട്ടിപ്പാടം തുടങ്ങിയ രാജീവ് രവിയുടെ കയ്യൊപ്പ് പതിഞ്ഞ മുന്‍ ചിത്രങ്ങള്‍ പോലെ ഈടയും ആഭാസവും വിജയമാകുമെന്ന് പ്രതീക്ഷിക്കാം.

Similar Posts