< Back
Entertainment
ഞാന്‍ ഉടന്‍ നടന്നു തുടങ്ങും, സുഖം പ്രാപിച്ചു വരുന്നതായി കമലഹാസന്‍ഞാന്‍ ഉടന്‍ നടന്നു തുടങ്ങും, സുഖം പ്രാപിച്ചു വരുന്നതായി കമലഹാസന്‍
Entertainment

ഞാന്‍ ഉടന്‍ നടന്നു തുടങ്ങും, സുഖം പ്രാപിച്ചു വരുന്നതായി കമലഹാസന്‍

admin
|
11 May 2018 5:24 PM IST

ജൂലൈ 14നാണ് കമലിന് പരിക്കേറ്റത്

ചെറിയൊരു പരിക്കേറ്റപ്പോള്‍ പോലും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ആരാധകര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും നന്ദി പറയുകയാണ് ഉലകനായകന്‍. താനുടന്‍ നടന്നു തുടങ്ങുമെന്നും സുഖം പ്രാപിച്ചു വരുന്നതായും ശബ്ദ സന്ദേശത്തിലൂടെ കമല്‍ ആരാധകരെ അറിയിച്ചു. പ്രാര്‍ത്ഥനകള്‍ക്കും സ്നേഹത്തിനും നന്ദി പറയുന്നതായും കമല്‍ പറഞ്ഞു.

കഴിഞ്ഞ ജൂലൈ 14നാണ് ചെന്നൈയിലുള്ള ഓഫീസിലേക്കുള്ള പടികള്‍ കയറുന്നതിനിടെ താരം തെന്നിവീണത്. വീഴ്ചയില്‍ വലതുകാലിന് പരിക്കേറ്റ കമലിനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു.

മൂന്നു ഭാഷകളിലായി രാജീവ് കുമാര്‍ ഒരുക്കുന്ന സുഭാഷ് നായിഡുവിലാണ് കമല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രാജീവ് കുമാറിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ചിത്രത്തിന്റെ സംവിധാനത്തിലും കമല്‍ പങ്കാളിയാണ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ മകള്‍ ശ്രുതി ഹാസനും ഇതാദ്യമായി കമലിനൊപ്പം അഭിനയിക്കുന്നുണ്ട്.

Similar Posts