< Back
Entertainment
നടി പ്രത്യഷ ബാനര്‍ജി ആത്മഹത്യ ചെയ്തുനടി പ്രത്യഷ ബാനര്‍ജി ആത്മഹത്യ ചെയ്തു
Entertainment

നടി പ്രത്യഷ ബാനര്‍ജി ആത്മഹത്യ ചെയ്തു

admin
|
12 May 2018 5:57 AM IST

മുംബൈയിലെ വസതിയില്‍ വച്ചു തൂങ്ങി മരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം

ഹിന്ദി സീരിയലുകളിലൂടെ ജനപ്രീതി നേടിയ നടി പ്രത്യുഷ ബാനര്‍ജി ആത്മഹത്യ ചെയ്തു. മുംബൈയിലെ വസതിയില്‍ വച്ചു തൂങ്ങി മരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം.

ബാലികാവധുവിലൂടെയാണ് പ്രത്യഷ സീരിയല്‍ ലോകത്ത് ശ്രദ്ധേയയാകുന്നത്. പ്രത്യുഷ അവതരിപ്പിച്ച ആനന്ദി എന്ന കഥാപാത്രം കുടുംബ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു. ബിഗ് ബോസ്, ഝലക് കിഖ്‌ലാ ജാ എന്നീ റിയാലിറ്റി ഷോകളിലും പങ്കെടുത്തു. അവസാനമായി അഭിനയിച്ചത് സസുരാല്‍ സിമര്‍ കാ എന്ന സീരിയലായിരുന്നു. ഇതില്‍ നെഗറ്റീവ് വേഷമായിരുന്നു പ്രത്യുഷയുടേത്.

കാമുകന്‍ രാഹുല്‍രാജ് സിംഗുമായുള്ള ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. മരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി മുംബൈ പൊലീസ് അറിയിച്ചു.

Similar Posts