< Back
Entertainment
പറവയില്‍ വീണ്ടും പാട്ടുകാരനായി ദുല്‍ഖര്‍പറവയില്‍ വീണ്ടും പാട്ടുകാരനായി ദുല്‍ഖര്‍
Entertainment

പറവയില്‍ വീണ്ടും പാട്ടുകാരനായി ദുല്‍ഖര്‍

Jaisy
|
12 May 2018 12:56 PM IST

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് റെക്സ് വിജയനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്

പറവയിലൂടെ വീണ്ടും മൈക്ക് കയ്യിലെടുത്തിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തില്‍ ദുല്‍ഖര്‍ പാടിയ ഓര്‍മകള്‍ എന്നു തുടങ്ങുന്ന പാട്ടിന്റെ ഓഡിയോ പുറത്തുവന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് റെക്സ് വിജയനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

സിനിമാതാരം സൌബീന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പറവ. സൌബീനും മുനീര്‍ അലിയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അന്‍വര്‍ റഷീദ്, ഷൈജു ഉണ്ണി എന്നിവരാണ് നിര്‍മ്മാണം. ദുല്‍ഖറിനൊപ്പം സിദ്ധിഖ്, ഷെയ്ന്‍ നിഗം, ജേക്കബ് ഗ്രിഗറി, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, സ്രിന്‍ഡ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ദുല്‍ഖറെത്തുന്നത്.

Similar Posts