< Back
Entertainment
ഓഖി ദുരന്തബാധിതരെ മഞ്ജുവാര്യര്‍ സന്ദര്‍ശിച്ചുഓഖി ദുരന്തബാധിതരെ മഞ്ജുവാര്യര്‍ സന്ദര്‍ശിച്ചു
Entertainment

ഓഖി ദുരന്തബാധിതരെ മഞ്ജുവാര്യര്‍ സന്ദര്‍ശിച്ചു

Muhsina
|
12 May 2018 8:34 PM IST

ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയില്‍ ചലച്ചിത്ര താരം മഞ്ജുവാര്യര്‍ സന്ദര്‍ശനം നടത്തി. വീടുകള്‍ തോറും കയറിയിറങ്ങിയാണ് താരം ദുരന്ത ബാധിതരെ കണ്ടത്. എട്ടു വീടുകളില്‍ സന്ദര്‍ശനം..

ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയില്‍ ചലച്ചിത്ര താരം മഞ്ജുവാര്യര്‍ സന്ദര്‍ശനം നടത്തി. വീടുകള്‍ തോറും കയറിയിറങ്ങിയാണ് താരം ദുരന്ത ബാധിതരെ കണ്ടത്. എട്ടു വീടുകളില്‍ സന്ദര്‍ശനം നടത്തിയ മഞ്ജു പിന്നീട് മറ്റിടങ്ങളിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന ഉറപ്പും താരം നാട്ടുകാര്‍ക്ക് നല്‍കി.

ഇതാദ്യമായാണ് സിനിമാ മേഖലയില്‍ നിന്ന് ഒരാള്‍ ഓഖി ദുരന്ത ബാധിത മേഖല സന്ദര്‍ശിക്കുന്നത്. ഓഖി ദുരന്തത്തിന്റെ നാശനഷ്ടവും നഷ്ടപരിഹാരവും കണക്കാക്കാന്‍ കേന്ദ്രസംഘം കഴിഞ്ഞദിവസം കേരളത്തിലെത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലാണ് സംഘം തീരപ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം തുടരുന്നതിനിടെയാണ് മഞ്ജു വാര്യര്‍ ജനങ്ങളെ കാണാന്‍ എത്തിയത്.

Related Tags :
Similar Posts