< Back
Entertainment
മലര്‍ ഇനി ഡോ. സായ് പല്ലവിമലര്‍ ഇനി ഡോ. സായ് പല്ലവി
Entertainment

മലര്‍ ഇനി ഡോ. സായ് പല്ലവി

admin
|
13 May 2018 10:08 AM IST

ജോര്‍ജിയയില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായിരുന്ന സായ് പല്ലവി പഠനം വൈദ്യശാസ്ത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയെന്ന് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പേജുകളിലൂടെ അറിയിച്ചു.

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ സായ് പല്ലവി ഇനി ഡോക്ടര്‍ സായ് പല്ലവി. ജോര്‍ജിയയില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായിരുന്ന സായ് പല്ലവി പഠനം വൈദ്യശാസ്ത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയെന്ന് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പേജുകളിലൂടെ അറിയിച്ചു.

ബിരുദദാന ചടങ്ങില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് സായ് പല്ലവി പോസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ സ്വദേശിനിയായ സായ് പല്ലവി പ്രേമം എന്ന ചിത്രത്തിലെ മലര്‍ എന്ന കഥാപാത്രത്തിന്റെ വേഷം അഭിനയിച്ചു കൊണ്ടാണ് അഭിനയ രംഗത്ത് എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കലി എന്ന എന്ന ചിത്രത്തിലും സായ് പല്ലവി അഭിനയിച്ചിട്ടുണ്ട്.

And We graduate in style 󾌧󾌬❤️ doctors for life ❤️ milestone 󾌬❤️

Posted by Sai Pallavi on Thursday, May 19, 2016
Similar Posts