< Back
Entertainment
മണിയുടെ അവസാന ചിത്രത്തിന്റെ ട്രെയിലര്‍മണിയുടെ അവസാന ചിത്രത്തിന്റെ ട്രെയിലര്‍
Entertainment

മണിയുടെ അവസാന ചിത്രത്തിന്റെ ട്രെയിലര്‍

Alwyn
|
13 May 2018 2:26 PM IST

തമിഴ് ചിത്രം പുതുസാ നാന്‍ പൊറന്തേന്‍ എന്ന ചിത്രത്തിലാണ് കലാഭവന്‍ മണി അവസാനമായി അഭിനയിച്ചത്.

കലാഭവന്‍ മണി അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. തമിഴ് ചിത്രം പുതുസാ നാന്‍ പൊറന്തേന്‍ എന്ന ചിത്രത്തിലാണ് കലാഭവന്‍ മണി അവസാനമായി അഭിനയിച്ചത്. ബാലതാരമായി ശ്രദ്ധനേടിയ ബിയോണ്‍ ആണ് ചിത്രത്തിലെ നായകന്‍. പൊലീസ് ഓഫീസറുടെ റോളിലാണ് മണി ചിത്രത്തിലുള്ളത്.‍ ദൃശ്യം തമിഴ് റീമേക്കായ പാപനാസത്തില്‍ നെഗറ്റീവ് സ്വഭാവമുള്ള പൊലീസ് കഥാപാത്രമായി മണി എത്തിയപ്പോള്‍ അത് പ്രേക്ഷക പ്രീതി നേടിയിരുന്നു. സഹാറാ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. നരേഷ്, ബെഞ്ചമിന്‍, ഡോ.രമേഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരും ചിത്രത്തിലുണ്ട്. മജീദ് അബുവാണ് സംവിധായകന്‍.

Similar Posts