< Back
Entertainment
കാറ്റും മഴയും മോഷ്ടിച്ചതാണെന്ന് നജീം കോയകാറ്റും മഴയും മോഷ്ടിച്ചതാണെന്ന് നജീം കോയ
Entertainment

കാറ്റും മഴയും മോഷ്ടിച്ചതാണെന്ന് നജീം കോയ

admin
|
14 May 2018 3:10 PM IST

തന്റെ കഥ മോഷ്ടിച്ചാണ് ഹരികുമാര്‍ കാറ്റും മഴയും ഒരുക്കിയതെന്ന് നജീം കോയ പറഞ്ഞു

മികച്ച കഥാകൃത്തിനുള്ള പുരസ്കാരം ലഭിച്ച ഹരികുമാറിനെതിരെ യുവ എഴുത്തുകാരന്‍ നജീം കോയ രംഗത്ത്. തന്റെ കഥ മോഷ്ടിച്ചാണ് ഹരികുമാര്‍ കാറ്റും മഴയും ഒരുക്കിയതെന്ന് നജീം കോയ പറഞ്ഞു. റൈറ്റേഴ്സ് യൂണിയനില്‍ പരാതി നല്‍കിയപ്പോള്‍ ഹരികുമാര്‍ മാപ്പ് പറഞ്ഞതാണ്. എന്നാല്‍ അവാര്‍ഡിന് ചിത്രം അയച്ചപ്പോള്‍ വീണ്ടും ഹരികുമാര്‍ കഥാകൃത്തിന്റെ പേര് സ്വന്തം പേരിലാക്കി. ഇതിനെതിരെ സര്‍ക്കാരിനെ സമീപിക്കുമെന്നും കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങുമെന്നും നജീം കോയ മീഡിയവണിനോട് പറഞ്ഞു. നജീം കോയ കോടതിയെ സമീപിക്കുകയാണെങ്കില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് റൈറ്റേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എ.കെ സാജനും വ്യക്തമാക്കി

Similar Posts