< Back
Entertainment
സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വിവാഹിതനായിEntertainment
സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വിവാഹിതനായി
|14 May 2018 7:33 AM IST
ഡോ.ഫിബി കൊച്ചുപുരയ്ക്കലാണ് വധു

സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വിവാഹിതനായി. ഡോ.ഫിബി കൊച്ചുപുരയ്ക്കലാണ് വധു. മിഥുന്റെ ജന്മനാടായ വയനാട്ടില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. വിവാഹ ഫോട്ടോ മിഥുന്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തപ്പോഴാണ് പലരും വാര്‍ത്തയറിയുന്നത്.
വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ് മിഥുന്‍ മാനുവല്‍ തോമസ്. ഓം ശാന്തി ഓശാന എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ തിരക്കഥാകൃത്തായാണ് മിഥുന്‍ സിനിമയിലെത്തിയത്.
ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലൂടെയാണ് മിഥുന്‍ സംവിധായകനാകുന്നത്. ആന്‍ മരിയ കലിപ്പിലാണ്, അലമാര എന്നീ സിനിമകളും സംവിധാനം ചെയ്തു. ആട് ഒരു ഭീകരജീവിയാണ് രണ്ടാം ഭാഗമായ ആട് 2ന്റെ പണിപ്പുരയിലാണ് മിഥുന്‍.