< Back
Entertainment
സിനിമ സമരം തുടരുന്നതിനിടെ വിജയ് ചിത്രം ഭൈരവ  തീയേറ്ററുകളില്‍സിനിമ സമരം തുടരുന്നതിനിടെ വിജയ് ചിത്രം ഭൈരവ തീയേറ്ററുകളില്‍
Entertainment

സിനിമ സമരം തുടരുന്നതിനിടെ വിജയ് ചിത്രം ഭൈരവ തീയേറ്ററുകളില്‍

Trainee
|
15 May 2018 12:18 PM IST

ബി ക്ലാസ് തിയറ്ററുകളില്‍ ഉള്‍പ്പെടെ ഇരുനൂറോളം തിയറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്.

കേരളത്തിലെ സിനിമാ സമരങ്ങളുടെ നടുവില്‍ വിജയ് ചിത്രം ഭൈരവ റിലീസ് ചെയ്തു. എ ക്ലാസ് തിയറ്ററുകളെ ഒഴിവാക്കി ബി ക്ലാസ്, സര്‍ക്കാര്‍ തിയറ്ററുകളിലാണ് ചിത്രമെത്തിയത്. കേരളത്തില്‍ ഇരുന്നൂറോളം തിയറ്ററുകളിലാണ് ഭൈരവ റിലീസായത്. രാവിലെ ആറുമണി മുതല്‍ തന്നെ പ്രദര്‍ശനം ആരംഭിച്ചു. വിജയ് യുടെ അറുപതാമത്തെ ചിത്രം ആര്‍പ്പുവിളികളോടെയും കരഘോഷത്തോടെയുമാണ് ആരാധകര്‍ സ്വീകരിച്ചത്

സിനിമാ സമരം കാരണം സാധാരണ വിജയ് ചിത്രങ്ങള്‍ക്കുള്ള തിരക്ക് തിയറ്ററുകള്‍ക്ക് മുന്പില്‍ കാണാനില്ല. ചിത്രങ്ങളുടെ പ്രദര്‍ശനം മുടങ്ങുമോ എന്ന ആശങ്ക പലയിടത്തുമുണ്ടായിരുന്നു.നായികയായ കീര്‍ത്തി സുരേഷടക്കം ഒരുപിടി മലയാളിതാരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്

Similar Posts