< Back
Entertainment
പൃഥ്വിയല്ല കര്‍ണന്‍, ആര്‍ എസ് വിമല്‍ ചിത്രത്തില്‍ നായകന്‍ വിക്രംEntertainment
പൃഥ്വിയല്ല കര്‍ണന്‍, ആര്‍ എസ് വിമല്‍ ചിത്രത്തില്‍ നായകന്‍ വിക്രം
|15 May 2018 11:01 AM IST
300 കോടി ബജറ്റ് വരുന്ന ചിത്രം നിർമ്മിക്കുന്നത് ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിംഗ്ഡമാണ്
ആര്‍.എസ് വിമല്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം കര്‍ണനില്‍ തെന്നിന്ത്യന്‍ താരം വിക്രം നായകനാകും. പൃഥ്വിരാജിന് പകരമാണ് ചിയാൻ വിക്രം ചിത്രത്തിൽ എത്തുന്നത്.

മഹാവീര്‍ കര്‍ണന്‍ എന്നാണ് ചിത്രത്തിന്റെ പേര്. വിമല്‍ തന്നെയാണ് വിക്രം നായകനാകുന്ന വിവരം ഫേസ്ബുക്കില്‍ പ്രഖ്യാപിച്ചത്. 300 കോടി ബജറ്റ് വരുന്ന ചിത്രം നിർമ്മിക്കുന്നത് ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിംഗ്ഡമാണ്. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങുകയും 2019 ഡിസംബറില്‍ കര്‍ണന്‍ പുറത്തിറങ്ങുകയും ചെയ്യും. ഇന്ത്യയിലെ വിവിധ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.