< Back
Entertainment
ആടുപുലിയാട്ടം സിനിമയുടെ ലാഭവിഹിതം ജിഷയുടെ കുടുംബത്തിന് നല്‍കുമെന്ന് ജയറാംആടുപുലിയാട്ടം സിനിമയുടെ ലാഭവിഹിതം ജിഷയുടെ കുടുംബത്തിന് നല്‍കുമെന്ന് ജയറാം
Entertainment

ആടുപുലിയാട്ടം സിനിമയുടെ ലാഭവിഹിതം ജിഷയുടെ കുടുംബത്തിന് നല്‍കുമെന്ന് ജയറാം

admin
|
15 May 2018 2:02 PM IST

ആടുപുലിയാട്ടം സിനിമയുടെ ലാഭത്തിലെ ഒരു വിഹിതം പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് നല്‍കും.

ആടുപുലിയാട്ടം സിനിമയുടെ ലാഭത്തിലെ ഒരു വിഹിതം പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് നല്‍കും. സിനിമയിലെ നായകനായ ജയറാമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജനസേവ ശിശുഭവനിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു താരങ്ങള്‍ സിനിമകണ്ടത്.

ജനസേവ ശിശുഭവനിലെ 180 കുട്ടികള്‍ക്കൊപ്പമായിരുന്നു സിനിമയിലെ താരങ്ങളായ ഷിലു ജാസും ബാലതാരം അക്ഷരയുമെല്ലാം സിനിമകണ്ടത്. സിനിമ കണ്ടിറങ്ങിയ കുട്ടികള്‍ക്കെല്ലാം ജയറാമും കൂട്ടരും ചേര്‍ന്ന് മധുരവും വിതരണം ചെയ്തു. സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണം സന്തോഷം നല്‍കുന്നതാണെന്ന് ജയറാം പറഞ്ഞു. സിനിമയുടെ ലാഭത്തിലെ ഒരു വിഹിതം പെരുമ്പാവൂരിലെ ജിഷയുടെ കുടുംബത്തിന് നല്‍കുമെന്നും ജയറാം പറഞ്ഞു.

ചിത്രത്തിന്റെ സംവിധായകന്‍ കണ്ണന്‍ താമരക്കുളവും നിര്‍മാതാക്കളും ചിത്രം കാണാനെത്തിയിരുന്നു. നേരത്തെ കോഴിക്കോട് മാന്‍ഹോളില്‍ വീണ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കവെ മരിച്ച നൌഷാദിന്റെ കുടുംബത്തിനും ആടുപുലിയാട്ടം സിനിമ ടീം ധനസഹായം നല്‍കിയിരുന്നു.

Related Tags :
Similar Posts