< Back
Entertainment
ഗൌരിയമ്മയെ കുറിച്ച് ഡോക്യുമെന്ററി ഒരുങ്ങുന്നുഗൌരിയമ്മയെ കുറിച്ച് ഡോക്യുമെന്ററി ഒരുങ്ങുന്നു
Entertainment

ഗൌരിയമ്മയെ കുറിച്ച് ഡോക്യുമെന്ററി ഒരുങ്ങുന്നു

Sithara
|
16 May 2018 7:15 AM IST

ഗൌരിയമ്മയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ഗൌരി ദി അയേണ്‍ ലേഡി എന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കര്‍മ്മം നടന്നു.

ഗൌരിയമ്മയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ഗൌരി ദി അയേണ്‍ ലേഡി എന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കര്‍മ്മം നടന്നു. നിയമസഭ ഹാളില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി ഇ പി ജയരാജനാണ് സ്വിച്ച് ഓൺ കര്‍മ്മം നിര്‍വഹിച്ചത്.

ആദ്യ കേരള മന്ത്രിസഭയിലെ അംഗം. ആറ് തവണ മന്ത്രി. ഗൌരിയമ്മയുടെ രാഷ്ട്രീയ ജീവിതം പ്രമേയമായ ഡോക്യുമെന്ററിയാണ് ഗൌരി ദി അയേണ്‍ ലേഡി. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ ഇഎംഎസ് മന്ത്രിസഭയിലെ റവന്യു മന്ത്രി കൂടിയായിരുന്ന ഗൌരിയമ്മയുടെ നിരവധി രാഷ്ട്രീയ മുഹൂര്‍ത്തങ്ങൾ ഡോക്യുമെന്ററിയിലുണ്ട്. വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കര്‍മ്മം നിര്‍വഹിച്ചു

ദേശാഭിമാനി ചീഫ് എ‍ഡിറ്റര്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ട്രെയിലര്‍ പ്രകാശനം ചെയ്തു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി എം രഞ്ജിത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബിന്നി ഇമ്മട്ടി നിര്‍മിക്കുന്ന ഡോക്യുമെന്ററി റിനീഷ് തിരുവള്ളൂരാണ് സംവിധാനം ചെയ്യുന്നത്.

Related Tags :
Similar Posts