< Back
Entertainment
ആദ്യ ദിനം തന്നെ ബാഹുബലി 2 വാരിയത് 100 കോടിയിലേറെആദ്യ ദിനം തന്നെ ബാഹുബലി 2 വാരിയത് 100 കോടിയിലേറെ
Entertainment

ആദ്യ ദിനം തന്നെ ബാഹുബലി 2 വാരിയത് 100 കോടിയിലേറെ

admin
|
17 May 2018 1:12 AM IST

ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് തന്നെ 30-40 കോടി രൂപ വാരി. പ്രതീക്ഷിച്ച പോലെ തന്നെ ആന്ധ്രപ്രദേശിലാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ചിത്രം

സിനിമ ലോകം കാത്തിരുന്ന എസ്എസ് രാജമൌലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി രണ്ടാം ഭാഗം ആദ്യം ദിനം തന്നെ കളക്ഷന്‍റെ കാര്യത്തില്‍ ചരിത്രം കുറിച്ചു. 100 കോടിയിലധികം രൂപയാണ് ആദ്യ ദിനത്തിന്‍റെ കളക്ഷന്‍. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് തന്നെ 30-40 കോടി രൂപ വാരി. പ്രതീക്ഷിച്ച പോലെ തന്നെ ആന്ധ്രപ്രദേശിലാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ചിത്രം കാണാനെത്തിയത്.

ഇന്ത്യയില്‍ മാത്രം 6500 സ്ക്രീനിലും ലോകമെമ്പാടുമായി 9000 സ്ക്രീനിലുമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസ് ചെയ്തത്. മിക്ക സ്ഥലങ്ങളിലും ആദ്യ ആഴ്ചയുടെ എല്ലാ ഷോകള്‍ക്കുമുള്ള ടിക്കറ്റ് ഇതിനോടകം തന്നെ ആരാധകര്‍ ബുക്ക് ചെയ്ത് കഴിഞ്ഞു.

Related Tags :
Similar Posts