< Back
Entertainment
കോഴിക്കോടിന് ഇനി ഒരു മാസം ചലച്ചിത്ര കാലംകോഴിക്കോടിന് ഇനി ഒരു മാസം ചലച്ചിത്ര കാലം
Entertainment

കോഴിക്കോടിന് ഇനി ഒരു മാസം ചലച്ചിത്ര കാലം

Jaisy
|
16 May 2018 7:16 AM IST

യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ആണ് അറേബ്യന്‍ ഫ്രെയിംസിന്റെ സംഘാടകര്‍

കോഴിക്കോടിന് ഇനി ഒരു മാസം ചലച്ചിത്ര കാലം. ഒരു മാസം നീണ്ടു നില്‍ക്കുന്ന അറേബ്യന്‍ ഫ്രെയിംസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് നാളെ തുടക്കമാവും. പ്രവാസികള്‍ അണിയിച്ചൊരുക്കിയ അറുപതോളം ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനവും സിനിമ സംബന്ധിയായ സെമിനാറുകളും ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടക്കും.

യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ആണ് അറേബ്യന്‍ ഫ്രെയിംസിന്റെ സംഘാടകര്‍. ചലച്ചിത്ര താരം രവീന്ദ്രനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. ഫെസ്റ്റിവല്‍ ലോഗോ കോഴിക്കോട് നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ യു. വി ജോസ്, സംവിധായകന്‍ വി.എം വിനു തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ വിവിധ കോളേജുകളിലും ഫെസ്റ്റിവലിന്റെ ഭാഗമായി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

Similar Posts