< Back
Entertainment
അപ്പു മകനെപ്പോലെ; പ്രണവിന് ആശംസകളുമായി മമ്മൂട്ടിഅപ്പു മകനെപ്പോലെ; പ്രണവിന് ആശംസകളുമായി മമ്മൂട്ടി
Entertainment

അപ്പു മകനെപ്പോലെ; പ്രണവിന് ആശംസകളുമായി മമ്മൂട്ടി

Sithara
|
17 May 2018 10:12 PM IST

പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി തിയറ്ററുകളിലെത്താനിരിക്കെ ആശംസകളുമായി മമ്മൂട്ടി.

പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി തിയറ്ററുകളിലെത്താനിരിക്കെ ആശംസകളുമായി മമ്മൂട്ടി. മോഹന്‍ലാലിനും പ്രണവിനുമൊപ്പമുള്ള ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്താണ് മമ്മൂട്ടി ആശംസകള്‍ നേര്‍ന്നത്.

"സിനിമാലോകത്തേക്ക് മികച്ച പ്രകടനത്തോടെ അരങ്ങേറ്റം കുറിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അപ്പുവിന് ആശംസകള്‍ നേരുന്നു. എന്റെ മക്കളിലൊരാളെപ്പോലെയാണ് അവന്‍. ഞങ്ങളുടെ കണ്‍മുന്നിലാണ് അവന്‍ വളര്‍ന്നത്. അവന്‍ യുവാവായിരിക്കുന്നു. കഴിവ് കൊണ്ടും ആകര്‍ഷണീയത കൊണ്ടും അവന്‍ നിങ്ങളെ സന്തോഷിപ്പിക്കും. ആദിക്കും അപ്പുവിനും അവന്‍റെ മാതാപിതാക്കളായ ലാലിനും സുചിക്കും ആശംസകള്‍"- എന്നാണ് മമ്മൂട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്.

കഴിഞ്ഞ ദിവസം മോഹന്‍ലാലും കുടുംബവും മമ്മൂട്ടിയുടെ വീട്ടിലെത്തിയതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. പിന്നാലെയാണ് മോഹന്‍ലാലിനും പ്രണവിനുമൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് മമ്മൂട്ടി ആശംസകള്‍ നേര്‍ന്നത്.

Similar Posts