< Back
Entertainment
എംജിആര്‍ വീണ്ടും വെള്ളിത്തിരയില്‍എംജിആര്‍ വീണ്ടും വെള്ളിത്തിരയില്‍
Entertainment

എംജിആര്‍ വീണ്ടും വെള്ളിത്തിരയില്‍

Jaisy
|
17 May 2018 11:43 PM IST

ചെന്നൈയില്‍ നടത്തിയ ചിത്രത്തിന്റെ പൂജയില്‍ രജനീകാന്തും കമല്‍ ഹാസനും പങ്കെടുത്തു

എംജിആര്‍ നായകനായി വീണ്ടും സിനിമ വരുന്നു. അതും മരിച്ച് മൂന്ന് പതിറ്റാണ്ടിന് ശേഷം. കിഴക്ക് ആഫ്രിക്കാവില്‍ രാജു എന്ന അനിമേഷന്‍ ചിത്രത്തിലാണ് എംജിആര്‍ വീണ്ടും വെളളിത്തിരയില്‍ എത്തുന്നത്. ഇന്നലെ ചെന്നൈയില്‍ നടത്തിയ ചിത്രത്തിന്റെ പൂജയില്‍ രജനീകാന്തും കമല്‍ ഹാസനും പങ്കെടുത്തു.

എംജിആറിന്റെ പഴയകാല ചിത്രങ്ങളിലെ പാട്ടുകളും തകര്‍പ്പന്‍ ഡയലോഗുകളുമായാണ് പുതിയ ചിത്രത്തിന്റെ പൂജ തുടങ്ങിയത്. വേലു ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഐശ്രീ കെ. ഗണേഷ് നിര്‍മിയ്ക്കുന്ന ചിത്രം എം. അരുള്‍മൂര്‍ത്തി സംവിധാനം ചെയ്യും. ചിത്രത്തിന്റെ പൂജാ വേളയില്‍ രജനീകാന്ത് ആദ്യ ക്ളാപ്പ് അടിച്ചു. സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത് കമല്‍ഹാസനാണ്. എംജിആറിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഉലകം ചുറ്റും വാലിബനിലെ കഥാപാത്രത്തിന്റെ പേരാണ് രാജു. ഈ പേരില്‍ മറ്റൊരു ചിത്രത്തില്‍ കൂടി അഭിനയിക്കണമെന്ന മോഹം ബാക്കിയാക്കിയാണ് എംജിആര്‍ പോയത്. ഈ ആഗ്രഹമാണ് ഇപ്പോള്‍ സാധ്യമാകുന്നത്.

Related Tags :
Similar Posts