< Back
Entertainment
പിഷാരടിയുടെ പഞ്ചവർണ്ണ തത്ത മ്യൂസിക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിപിഷാരടിയുടെ 'പഞ്ചവർണ്ണ തത്ത' മ്യൂസിക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
Entertainment

പിഷാരടിയുടെ 'പഞ്ചവർണ്ണ തത്ത' മ്യൂസിക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Muhsina
|
18 May 2018 3:43 AM IST

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന 'പഞ്ചവർണ്ണ തത്ത'യുടെ മ്യൂസിക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മണിയൻ പിള്ള രാജു നിർമ്മിക്കുന്ന പഞ്ചവർണ്ണതത്തയിലെ..

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന 'പഞ്ചവർണ്ണ തത്ത'യുടെ മ്യൂസിക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മണിയൻ പിള്ള രാജു നിർമ്മിക്കുന്ന പഞ്ചവർണ്ണതത്തയിലെ ഗാനങ്ങളുടെ അണിയറ ശിൽപികളെ അണിനിരത്തിക്കൊണ്ടാണ് മ്യൂസിക് മോഷന്‍ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.

കെ.ജെ യേശുദാസ്, എം.ജി ശ്രീകുമാർ, ശങ്കർ മഹാദേവൻ, ഹരിചരൺ, ജ്യോത്സന, ജോജി തുടങ്ങിയ ഗായകരും എം ജയചന്ദ്രൻ, ഔസേപ്പച്ചൻ, നാദിർഷ തുടങ്ങിയ സംഗീത സംവിധായകരും സന്തോഷ് വർമ്മ, ഹരി നാരായണൻ എന്നീ ഗാന രചയിതാക്കളും പഞ്ചവർണ്ണതത്തയിലെപാട്ടുകളുടെ പിന്നണിയിലുണ്ട്. സംഗീതരംഗത്തെ അണിയറ ശിൽപികളെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിൽ പുറത്തിറങ്ങുന്ന ആദ്യത്തെ മ്യൂസിക് മോഷന്‍ പോസ്റ്റര്‍ ആണ് പഞ്ചവർണ്ണ തത്തയുടേത്. ജയറാമും കുഞ്ചാക്കോ ബോബനും നായകന്മാരാകുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Similar Posts