< Back
Entertainment
മായാനദി അതിശയിപ്പിക്കുന്ന പ്രണയചിത്രം; മോഹന്‍ലാല്‍Entertainment
മായാനദി അതിശയിപ്പിക്കുന്ന പ്രണയചിത്രം; മോഹന്‍ലാല്‍
|18 May 2018 2:02 PM IST
കഥാപാത്രങ്ങളും സന്ദര്‍ഭവുമെല്ലാം യാഥാര്‍ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്നു
ടൊവിനോ തോമസ് ചിത്രം മായാനദിയുടെ 75-ാം വിജയാഘോഷവേളയില്‍ അഭിനന്ദനവുമായി സൂപ്പര്‍താരം മോഹന്‍ലാല്‍. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനമറിയിക്കുന്നതായി ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മായാനദി കണ്ടു. അതിശയിപ്പിക്കുന്ന പ്രണയകഥ, കഥാപാത്രങ്ങളും സന്ദര്‍ഭവുമെല്ലാം യാഥാര്‍ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്നു. ചിത്രത്തിന്റെ 75ാം ആഘോഷ വേളയില്‍ അഭിനന്ദനമറിയിക്കുന്നു..എന്നാണ് ലാലേട്ടന്റെ പോസ്റ്റ്.
ആഷിഖ് അബുവാണ് ചിത്രത്തിന്റെ സംവിധാനം. ഐശ്വര്യ ലക്ഷ്മിയാണ് നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്. ലിയോണ ലിഷോയ്, സൌബീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.