< Back
Entertainment
"കരുത്തയായ നിങ്ങളുടെ ആരാധികയാണ് ഞാന്‍"; ഭാവനയ്ക്ക് വിവാഹ ആശംസകളുമായി പ്രിയങ്ക ചോപ്രEntertainment
"കരുത്തയായ നിങ്ങളുടെ ആരാധികയാണ് ഞാന്‍"; ഭാവനയ്ക്ക് വിവാഹ ആശംസകളുമായി പ്രിയങ്ക ചോപ്ര
|19 May 2018 2:49 PM IST
നാളെ വിവാഹിതയാകാന്‍ പോകുന്ന ഭാവനയ്ക്ക് ആശംസകളുമായി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര.
നാളെ വിവാഹിതയാകാന്‍ പോകുന്ന ഭാവനയ്ക്ക് ആശംസകളുമായി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ആശംസയും ഭാവനയുടെ മൈലാഞ്ചിയടല്‍ ചടങ്ങിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
"ജീവിതത്തിലെ പുതിയ യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ധീരയായ പോരാളിയാണ് നിങ്ങള്‍. ഞാന്‍ നിങ്ങളുടെ ആരാധികയാണ്. ജീവിതത്തില്‍ എല്ലാ സന്തോഷങ്ങളും സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ"- എന്നാണ് പ്രിയങ്ക ആശംസിച്ചത്.
രമ്യ നമ്പീശനും സയനോരയും ഉള്‍പ്പെടെയുള്ള ഭാവനയുടെ സുഹൃത്തുക്കള്‍ പങ്കെടുത്ത മൈലാഞ്ചിയിടല്‍ ചടങ്ങിന്‍റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നാളെ തൃശൂരില്‍ വെച്ചാണ് വിവാഹം. കന്നഡ നിര്‍മ്മാതാവായ നവീനാണ് വരന്‍.