< Back
Entertainment
കാളിദാസ് ജയറാം നായകനാകുന്ന പൂമരം തുടങ്ങികാളിദാസ് ജയറാം നായകനാകുന്ന പൂമരം തുടങ്ങി
Entertainment

കാളിദാസ് ജയറാം നായകനാകുന്ന പൂമരം തുടങ്ങി

Alwyn K Jose
|
20 May 2018 5:56 AM IST

കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും കൊച്ചിയില്‍ നടന്നു.

കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും കൊച്ചിയില്‍ നടന്നു. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് എബ്രിഡ് ഷൈന്റെ പുതിയ ചിത്രം.

കാളിദാസന്‍ നായകനായിയെത്തുന്നു എന്നതാണ് പൂമരം എന്ന ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും എറണാകുളം മഹാരാജാസ് കോളജ് ഗ്രൌണ്ടില്‍ നടന്നു. ഏറെക്കാലത്തിന് ശേഷം കാളിദാസന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സന്തോഷത്തിലാണ് താനെന്ന് ജയറാം പറഞ്ഞു. കടുത്ത ജയറാം ആരാധകനായ തനിക്ക് കാളിദാസനെ നായകനാക്കാന്‍ കഴിഞ്ഞത് നിമിത്തമോ ഭാഗ്യമോ ആണെന്ന് സംവിധായകന്‍ എബ്രിഡ് ഷൈന്‍ പറഞ്ഞു. ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് എല്ലാ വിധ പിന്തുണയും പ്രതീക്ഷിക്കുന്നുവെന്ന് കാളിദാസ് ജയറാം പറഞ്ഞു. തികച്ചും ക്യാമ്പസ് പശ്ചാത്തലത്തിലാണ് എബ്രിഡ്ഷൈന്‍ കഥ പറയുന്നത്.

Similar Posts