< Back
Entertainment
ഊഴം തിയറ്ററില്‍ !ഊഴം തിയറ്ററില്‍ !
Entertainment

ഊഴം തിയറ്ററില്‍ !

Alwyn K Jose
|
21 May 2018 9:00 PM IST

വളരെ വ്യത്യസ്തമായാണ് ഊഴത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്‍. കോട്ടയം ആനന്ദ് തിയറ്ററിലായിരുന്നു ടീസര്‍ റിലീസ്.

വളരെ വ്യത്യസ്തമായാണ് ഊഴത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്‍. കോട്ടയം ആനന്ദ് തിയറ്ററിലായിരുന്നു ടീസര്‍ റിലീസ്. ഇത് ആദ്യമായാണ് മലയാള സിനിമയുടെ ടീസര്‍ തിയറ്ററില്‍ റിലീസ് ചെയ്യുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഉഴത്തിന്റെ ടീസറാണ് കോട്ടയം ആനന്ദ് തിയറ്ററില്‍ വച്ച് റിലീസ് ചെയ്തത്. മെമ്മറീസിന് ശേഷം ജിത്തു ജോസഫ് പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രമാണ് ഊഴം. താരങ്ങളായ പൃഥ്വിരാജ് നീരദ് മാധവ് എന്നിവര്‍ക്കൊപ്പം സംവിധാകന്‍ ജിത്തു ജോസഫും ടീയര്‍ റിലീസ് ചടങ്ങിനെത്തി. ദൃശ്യം, മെമ്മറീസ് ചിത്രങ്ങളെ പോലെ സസ്‍പെന്‍സല്ല ഊഴം എന്ന് ജിത്തു ജോസഫ് പറഞ്ഞു. സിനിമയുടെ വിശേഷങ്ങള്‍ പൃഥ്വിരാജും പങ്കു വച്ചു. ക്യാമറാമാന്‍ ശ്യം ജിത്ത് അടക്കം സിനിമയുടെ അണിയറപ്രവര്‍ത്തകരും ചടങ്ങിനെത്തി.

Similar Posts