< Back
Entertainment
വിവാഹനിശ്ചയം കഴിഞ്ഞു; ജാമിയക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സൌബിന്‍വിവാഹനിശ്ചയം കഴിഞ്ഞു; ജാമിയക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സൌബിന്‍
Entertainment

വിവാഹനിശ്ചയം കഴിഞ്ഞു; ജാമിയക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സൌബിന്‍

Sithara
|
22 May 2018 6:34 PM IST

വിവാഹനിശ്ചയം കഴിഞ്ഞെന്ന കുറിപ്പോടെയാണ് സൌബിന്‍ ജാമിയക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്

വിവാഹിതനാകാന്‍ പോകുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് നടനും സംവിധായകനുമായ സൌബിന്‍ ഷാഹിര്‍. കോഴിക്കോട് സ്വദേശിനിയായ ജാമിയ സഹീര്‍ ആണ് വധു. വിവാഹനിശ്ചയം കഴിഞ്ഞെന്ന കുറിപ്പോടെയാണ് സൌബിന്‍ ജാമിയക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

സംവിധായ സഹായിയായി സിനിമാരംഗത്തെത്തിയ സൌബിന്‍ നടനായാണ് ആദ്യം പ്രേക്ഷകശ്രദ്ധ നേടിയത്. പിന്നീട് പറവയിലൂടെ സ്വതന്ത്ര സംവിധായകനായി. പറവ ഒരേസമയം ജനപ്രീതിയും നിരൂപക പ്രശംസയും നേടി.

സൌബിന്‍റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. സൌബിനും ജാമിയയും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്തുവരികയുണ്ടായി. എന്നാല്‍ വിവാഹ നിശ്ചയ വാര്‍ത്ത സൌബിന്‍ തന്നെ സ്ഥിരീകരിച്ചത് ഇപ്പോഴാണ്. വിവാഹ തിയ്യതി പുറത്തുവിട്ടിട്ടില്ല.

#engaged 💚

A post shared by Soubin Shahir (@soubinshahir) on

Related Tags :
Similar Posts