< Back
Entertainment
Entertainment

മലയാള സിനിമയെ കുറിച്ച് കമലിന് ഒന്നും അറിയില്ലെന്ന് ഗണേഷ് കുമാര്‍

admin
|
23 May 2018 8:50 PM IST

മലയാള സിനിമയെ കുറിച്ച് കമലിന് ഒന്നും അറിയില്ല. മലയാള സിനിമ ഭരിക്കുന്നത് കൊച്ചി കേന്ദ്രീകരിച്ചുള്ള അധോലോക സംഘങ്ങളാണെന്നും ഗണേഷ് കുമാര്‍

മലയാള സിനിമാ രംഗം അധോലോക സംഘങ്ങള്‍ ഭരിക്കുന്നുവെന്ന നിലപാടിലുറച്ച് കെബി ഗണേഷ് കുമാര്‍ എം.എല്‍.എ. റിയല്‍ എസ്റ്റേറ്റ് മാഫിയകളും മയക്കുമരുന്ന് സംഘങ്ങളും വരെ മലയാള സിനിമാ രംഗത്തുണ്ട്. ഇവരെ കുറിച്ചുള്ള വിവിരങ്ങള്‍ താന്‍ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമ അധോലോക സംഘങ്ങള്‍ ഭരിക്കുകയാണെന്ന കെ.ബി ഗണേഷ്‍ കുമാര്‍ എം.എല്‍.എ കഴിഞ്ഞ ദിവനസം കൊച്ചിയില്‍ പ്രതികരിച്ചിരുന്നു. ഇതിനെ എതിര്‍ത്ത് സംവിധായകന്‍ കമല്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് കെബി ഗണേഷ് കുമാര്‍ പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് മാഫിയകളും മയക്കുമരുന്നു സംഘങ്ങലും ചേര്‍ന്നാണ് ഇന്ന മലയാള സിനിമ ഭരിക്കുന്നത്. ഫോണില്‍ വിളിച്ചാല്‍ മലയാള സിനിമയില്‍ നടക്കുന്ന കാര്യങ്ങള്‍ കമല്‍ അടക്കമുള്ളവര്‍ക്ക് പറഞ്ഞ് കൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു

മലയാള സിനിയമയില്‍ നടക്കുന്ന കൊള്ളരുതായ്മകളുടെ തെളിവുകള്‍ തന്റെ പക്കലുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെയാണ് ഇത്തരം സംഘങ്ങള്‍ മലയാള സിനിമ കൈയടക്കി തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. അധോലോക സംഘങ്ങളെ പിടികൂടുവാന്‍ താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളിലേയും പോലെ ക്രമിനലുകള്‍ സിനിമയിലും കടന്നു കൂടിയിട്ടുണ്ടെന്ന് മന്ത്രി എ.കെ ബാലനും പ്രതികരിച്ചു.

Similar Posts