< Back
Entertainment
Entertainment
കലാ രംഗത്ത് സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം പരിമിതമാണെന്ന് സുരേഷ് ഗോപി
|23 May 2018 9:08 PM IST
ദേശീയ ചലചിത്ര അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിക്ക് കോഴിക്കോട് പൌരവലി നല്‍കിയ സ്വീകരണയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുയായിരുന്നു സുരേഷ് ഗോപി
കലാ രംഗത്ത് സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം പരിമിതമാണെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി.ദേശീയ ചലചിത്ര അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിക്ക് കോഴിക്കോട് പൌരവലി നല്‍കിയ സ്വീകരണയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുയായിരുന്നു സുരേഷ് ഗോപി.സ്വീകരണ സമ്മേളനത്തില്‍ ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
സിനിമയില്‍ സ്ത്രീകള്‍ ഏറെ പോരാടിയാണ് നിലനില്‍ക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. മിന്നാമിനുങ്ങിലെ പ്രകടനത്തെ പ്രകീര്‍ത്തിക്കുന്നതിനെപ്പം മീഡിയാവണിലെ എം80 മൂസയിലെ സുരഭിയുടെ പാത്തു എന്ന കഥാപാത്രത്തെയും എല്ലാവരും അഭിനന്ദിച്ചു. ആദ്യമായാണ് കോഴിക്കോട്ടുകാരിയായ നടിക്ക് ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിക്കുന്നത്.