< Back
Entertainment
ഞെട്ടിപ്പിക്കുന്ന ലുക്കുമായി ഗിന്നസ് പക്രു; ഇളയരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ഞെട്ടിപ്പിക്കുന്ന ലുക്കുമായി ഗിന്നസ് പക്രു; ഇളയരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Entertainment

ഞെട്ടിപ്പിക്കുന്ന ലുക്കുമായി ഗിന്നസ് പക്രു; ഇളയരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Jaisy
|
24 May 2018 2:14 AM IST

മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാധവ് ഒരുക്കുന്ന ചിത്രമാണ് ഇളയരാജ

കുറ്റിത്താടിയും മീശയും നര വീണ മുടിയും കൂടെ കട്ടിക്കണ്ണടയും...നിരവധി സിനിമകളിലൂടെ നമ്മെ ചിരിപ്പിച്ച ഗിന്നസ് പക്രുവാണ് ഇതെന്ന് കണ്ടാല്‍ പറയില്ല. കാരണം ആരെയും അത്ഭുതപ്പെടുത്തുന്ന ലുക്കിലാണ് മാധവ് രാമദാസന്റെ പുതിയ ചിത്രമായ ഇളയരാജയിലെ പക്രു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഗിന്നസ് പക്രുവാണ് ടൈറ്റില്‍ വേഷത്തിലെത്തുന്നത്. ''ഊതിയാലണയില്ല ഉലയിലെ തീ, ഉള്ളാകെയാളുന്നു ഉയിരിലെ തീ. "ഇളയരാജ" എന്ന അടിക്കുറിപ്പോടെയാണ് സംവിധായകന്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാധവ് ഒരുക്കുന്ന ചിത്രമാണ് ഇളയരാജ. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൂവീ മ്യൂസിക്കല്‍ കട്ട്‌സാണ് ചിത്രം നിര്‍മിക്കുന്നത്.

Related Tags :
Similar Posts