< Back
Entertainment
കമല്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷനായി ചുമതലയേറ്റുകമല്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷനായി ചുമതലയേറ്റു
Entertainment

കമല്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷനായി ചുമതലയേറ്റു

Ubaid
|
24 May 2018 2:13 AM IST

ഐ.എഫ്.എഫ്.കെ മികച്ച രീതിയില്‍ സംഘടിപ്പിക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് ചുമതലയേറ്റശേഷം കമല്‍ പറഞ്ഞു.

സംവിധായകന്‍ കമല്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷനായി ചുമതലയേറ്റു. ഐ.എഫ്.എഫ്.കെ മികച്ച രീതിയില്‍ സംഘടിപ്പിക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് ചുമതലയേറ്റശേഷം കമല്‍ പറഞ്ഞു. ചലച്ചിത്രമേഖലയുടെ സമഗ്ര വികസനമാകും അക്കാദമിയുടെ ലക്ഷ്യം. ഫെസ്റ്റിവല്‍ കോംപ്ലക്സ് തിരുവനന്തപുരം നഗരത്തില്‍ തന്നെ വേണമെന്നാണ് തന്റെ ആഗ്രഹമെന്നും കമല്‍ പറഞ്ഞു. കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, നിര്‍മാതാവ് മേനക സുരേഷ് എന്നിവരും കമലിനെ അഭിനന്ദിക്കാന്‍ എത്തിയിരുന്നു.

Similar Posts