< Back
Entertainment
എങ്ങിനെയാണ് താങ്കള്‍ക്ക് ഇത്തരത്തില്‍ നീചമായി അഭിപ്രായം പറയാന്‍ സാധിച്ചത്? സലിം കുമാറിനോട് ഭാഗ്യലക്ഷ്മിഎങ്ങിനെയാണ് താങ്കള്‍ക്ക് ഇത്തരത്തില്‍ നീചമായി അഭിപ്രായം പറയാന്‍ സാധിച്ചത്? സലിം കുമാറിനോട് ഭാഗ്യലക്ഷ്മി
Entertainment

എങ്ങിനെയാണ് താങ്കള്‍ക്ക് ഇത്തരത്തില്‍ നീചമായി അഭിപ്രായം പറയാന്‍ സാധിച്ചത്? സലിം കുമാറിനോട് ഭാഗ്യലക്ഷ്മി

Jaisy
|
24 May 2018 1:57 PM IST

പെണ്‍മക്കളെക്കുറിച്ച് ഓര്‍ത്തില്ലേ സലീം കുമാര്‍?

അക്രമത്തിനിരയായ നടിക്കെതിരെയുള്ള സലിം കുമാറിന്റെ പരാമര്‍ശത്തിന് വിമര്‍ശവുമായി സിനിമാതാരവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നുണപരിശോധനയിലൂടെ ഇനിയും അവളാ പീഡനം ആവർത്തിക്കുന്നത് താങ്കൾക്ക് കേട്ട് ആസ്വദിക്കണമായിരുന്നോ? എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ദിലീപിനൊപ്പം നടിയെയും നുണ പരിശോധനക്ക് വിധേയമാക്കണമെന്നായിരുന്നു സലിം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഈ പോസ്റ്റ് വലിയ വിമര്‍ശങ്ങള്‍ക്ക് വഴി തെളിക്കുകയും സലിം കുമാര്‍ മാപ്പ് പറയുകയും ചെയ്തു. പോസ്റ്റ് നീക്കം ചെയ്തത് ഖേദം തോന്നിയിട്ടല്ലെന്നും സമൂഹത്തിന്റേയും മാധ്യമങ്ങളുടെയും വിമർശം ഭയന്നാണെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.

ഭാഗ്യലക്ഷ്മിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു സിനിമയുടെ ഷൂട്ടിങ് തിരക്കായത്കൊണ്ടും ആ സ്ഥലത്ത് തീരെ കവറേജ് ഇല്ലാത്തത്കൊണ്ടും രാവിലെ ഏഴുമണിക്ക് പോവുകയും രാത്രി 10 മണിക്ക് മുറിയിൽ എത്തുകയും ചെയ്യുമ്പോൾ മാത്രമാണ് വാർത്തകൾ അറിയുന്നത്..ഏറ്റവും ദുഖം തോന്നിയത് നടൻ സലീം കുമാറിന്റെ പ്രസ്താവനയാണ്..ആ പെൺകുട്ടി അന്ന് രാത്രി കാറിൽ ആ നാല് നരജന്മങ്ങളുടെയിടയിൽ അനുഭവിച്ച വേദനയും അപമാനവും ഭീതിയും മനസ്സാക്ഷിയുളള ഒരാളും മറക്കില്ല.ആ വേദന ഒരു പെൺകുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നിൽക്കുന്നവർക്കേ മനസിലാവൂ.
എങ്ങിനെയാണ് താങ്കൾക്ക് ഇത്തരത്തിൽ നീചമായി അഭിപ്രായം പറയാൻ സാധിച്ചത്..?..പെൺമക്കളെക്കുറിച്ച് ഓർത്തില്ലേ സലീം കുമാർ?അതോ അന്ന് ആ പെൺകുട്ടി അനുഭവിച്ചത് പോരാ എന്ന് തോന്നിയോ താങ്കൾക്ക്?..നുണപരിശോധനയിലൂടെ ഇനിയും അവളാ പീഡനം ആവർത്തിക്കുന്നത് താങ്കൾക്ക് കേട്ട് ആസ്വദിക്കണമായിരുന്നോ?
വല്ലാത്ത ക്രൂരമായിരുന്നു ആ പ്രസ്താവന. വൈകിയാണെങ്കിലും താങ്കളാ പോസ്റ്റ് ഡിലീറ്റ് ചെയ്തത്, ഖേദം തോന്നിയിട്ടൊന്നുമായിരിക്കില്ല..സമൂഹത്തിന്റേയും
മാധ്യമങ്ങളുടെയും വിമർശനം ഭയന്ന് തന്നെയാണ്..എന്തിന്റെ പേരിലായാലും മായ്ച്ചതിൽ സന്തോഷം..
ഇവിടെ മലയാള സിനിമയിൽ ഒരു സ്ത്രീ സംഘടന ഉണ്ടാക്കിയവരിൽ ആരും അറിഞ്ഞില്ലേ ഇദ്ദേഹത്തിന്റെ ഈ നല്ല വാക്കുകൾ.?
നിങ്ങൾക്ക് തോന്നുന്ന കാര്യത്തിന് മാത്രമേ പ്രതികരിക്കൂ എന്നാണോ
സംഘടനാ തീരുമാനം?..Women collective ആണോ Women Selective ആണോ...

Related Tags :
Similar Posts