< Back
Entertainment
പ്രേതം തെലുങ്ക് പറയും; നായകനായി നാഗാര്‍ജ്ജുനപ്രേതം തെലുങ്ക് പറയും; നായകനായി നാഗാര്‍ജ്ജുന
Entertainment

പ്രേതം തെലുങ്ക് പറയും; നായകനായി നാഗാര്‍ജ്ജുന

Jaisy
|
24 May 2018 5:14 PM IST

സാമന്തയാണ് നായിക

രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം തെലുങ്കില്‍ പ്രദര്‍ശനത്തിനെത്തുന്നു. രാജു ഗരി ഗദി 2 എന്ന് പേരിട്ട ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സൂപ്പർസ്റ്റാർ നാഗാർജുനയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിച്ച ഡോൺബോസ്‌കോയെന്ന മെന്റലിസ്റ്റിനെ അവതരിപ്പിക്കുന്നത്. സാമന്തയാണ് നായിക. സീരത് കപൂർ, അശ്വിൻ വെന്നെല, കിഷോർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

2016ല്‍ പ്രദര്‍ശനത്തിനെത്തിയ പ്രേതം മികച്ച വിജയം നേടിയിരുന്നു. അജു വര്‍ഗീസ്, ഷറഫുദ്ദീന്‍, ഗോവിന്ദ് പത്മസൂര്യ, പേളി മാണി, ധര്‍മ്മജന്‍. സുനില്‍ സുഖദ,ഹരീഷ് പേരടി എന്നിവരങ്ങുന്ന ഒരു വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

Similar Posts