< Back
Entertainment
അഫ്ഗാന്‍ യുദ്ധത്തിന്റെ നേര്‍ക്കാഴ്ചയായി വാര്‍ ഡോഗ്സ് ഒരുങ്ങുന്നുഅഫ്ഗാന്‍ യുദ്ധത്തിന്റെ നേര്‍ക്കാഴ്ചയായി വാര്‍ ഡോഗ്സ് ഒരുങ്ങുന്നു
Entertainment

അഫ്ഗാന്‍ യുദ്ധത്തിന്റെ നേര്‍ക്കാഴ്ചയായി വാര്‍ ഡോഗ്സ് ഒരുങ്ങുന്നു

Sithara
|
24 May 2018 2:00 PM IST

ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ചിത്രം യഥാര്‍ത്ഥ സംഭവകഥയാണ് പറയുന്നത്.

അഫ്ഗാനിസ്ഥാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഹോളിവുഡ് ചിത്രമാണ് വാര്‍ ഡോഗ്സ്. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ചിത്രം യഥാര്‍ത്ഥ സംഭവകഥയാണ് പറയുന്നത്.

ഡേവിഡ് പക്കോസ്, എഫ്രെം ഡിവെറോലി എന്നീ ആയുധ ഇടപാടുകാരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനക്ക് ആയുധം നല്‍കാനായി അഫ്ഗാനിസ്ഥാനില്‍ എത്തുന്ന ഇരുവരുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തില്‍.

ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ചിത്രത്തില്‍ മൈല്‍സ് ടെല്ലര്‍, ജോനാ ഹില്‍ എന്നിവരാണ് നായകന്‍മാര്‍. ആന്‍ ഡി അര്‍മാസ് ആണ് നായിക. ബ്രാഡ്‌ലി കൂപ്പറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആഗസ്റ്റ് 19ന് ചിത്രം തീയറ്ററുകളിലെത്തും.

Similar Posts