< Back
Entertainment
നടി ശരണ്യയുടെ ജിവീതത്തില്‍ വില്ലനായി വീണ്ടും ട്യൂമര്‍, പ്രാര്‍ഥിക്കണമെന്ന് താരംനടി ശരണ്യയുടെ ജിവീതത്തില്‍ വില്ലനായി വീണ്ടും ട്യൂമര്‍, പ്രാര്‍ഥിക്കണമെന്ന് താരം
Entertainment

നടി ശരണ്യയുടെ ജിവീതത്തില്‍ വില്ലനായി വീണ്ടും ട്യൂമര്‍, പ്രാര്‍ഥിക്കണമെന്ന് താരം

Jaisy
|
26 May 2018 4:59 AM IST

താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്

ഒരിക്കല്‍ ട്യൂമറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് വന്ന കഥയാണ് നടി ശരണ്യ ശശിയുടേത്. വീണ്ടും ട്യൂമര്‍ ഒരു വില്ലനായി വന്നിരിക്കുകയാണ്. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സുഹൃത്തുക്കളെ എനിക്ക് വീണ്ടും ട്യൂമര്‍ വന്നതിനെ തുടര്‍ന്ന് നാളെ ഓപ്പറേഷനാണ്, എല്ലാരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക...ശരണ്യ ഫേസ്ബുക്കില്‍ കുറിച്ചു.

മലയാളം,തമിഴ്,തെലുങ്ക് സീരിയലുകളില്‍ സജീവമായ ശരണ്യ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഛോട്ടാ മുംബൈ, തലപ്പാവ് എന്നിവയാണ് ശരണ്യ വേഷമിട്ട പ്രധാന ചിത്രങ്ങള്‍. തനിക്ക് ക്യാന്‍സര്‍ അല്ല ട്യൂമര്‍ ആണെന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ ശരണ്യ വെളിപ്പെടുത്തിയിരുന്നു. രണ്ട് വട്ടവും ശസ്ത്രക്രിയയിലൂടെ ശരണ്യയുടെ ട്യൂമര്‍ ഭേദമായിരുന്നു. 2012ല്‍ ഒരു തെലുങ്ക് സീരിയലില്‍ അഭിനയിക്കുമ്പോഴാണ് ശരണ്യക്ക് ആദ്യമായി ട്യൂമര്‍ വരുന്നത്.

Similar Posts