< Back
Entertainment
ആഷിഖ് അബു വിതരണം ഏറ്റെടുത്തു; മണ്‍റോതുരുത്ത് തിയറ്ററുകളിലേക്ക്ആഷിഖ് അബു വിതരണം ഏറ്റെടുത്തു; മണ്‍റോതുരുത്ത് തിയറ്ററുകളിലേക്ക്
Entertainment

ആഷിഖ് അബു വിതരണം ഏറ്റെടുത്തു; മണ്‍റോതുരുത്ത് തിയറ്ററുകളിലേക്ക്

Sithara
|
25 May 2018 5:34 AM IST

കലാമൂല്യമുള്ള ജനകീയ ചിത്രങ്ങളെ തിയറ്ററിലെത്തിക്കാന്‍ സിനിമാപ്രവര്‍ത്തകരുടെ ശ്രമം തുടരുന്നു.

കലാമൂല്യമുള്ള ജനകീയ ചിത്രങ്ങളെ തിയറ്ററിലെത്തിക്കാന്‍ സിനിമാപ്രവര്‍ത്തകരുടെ ശ്രമം തുടരുന്നു. ഇത്തവണ മണ്‍റോതുരുത്താണ് അത്തരത്തില്‍ തിയറ്ററിലെത്തുന്ന ചിത്രം. ആഷിഖ് അബുവാണ് ചിത്രം തിയറ്ററിലെത്തിക്കുന്നത്.

വിവിധ ചലച്ചിത്രമേളകളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും പ്രേക്ഷകപ്രീതി നേടുകയും ചെയ്ത മലയാള സിനിമയാണ് മണ്‍റോതുരുത്ത്. പി എസ് മനുവാണ് ചിത്രത്തിന്റെ സംവിധാനം. മുംബൈ ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തിലെത്തുകയും രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട് മണ്‍റോതുരുത്ത്. മികച്ച മലയാള ചിത്രത്തിനുള്ള ജോണ്‍ എബ്രഹാം പുരസ്‌കാരം, നവാഗത സംവിധായകനുള്ള അരവിന്ദന്‍ ദേശീയ പുരസ്‌കാരം എന്നിവ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ദ്രന്‍സിന്റെ മികച്ച പ്രകടനം അടയാളപ്പെടുത്തിയ ചിത്രങ്ങളിലൊന്നാണ് മണ്‍റോതുരുത്ത്. ജേസണ്‍ ചാക്കോ, അഭിജാ ശിവകല, അലന്‍സിയര്‍ ലേ ലോപ്പസ്, അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. പി എസ് മനു തന്നെയാണ് രചനയും നിര്‍മ്മാണവും. പ്രതാപ് പി നായര്‍ ക്യാമറയും മനോജ് കണ്ണോത്ത് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. സെപ്തംബര്‍ 30ന് ചിത്രം തിയറ്ററുകളിലെത്തും.

Similar Posts