< Back
Entertainment
കത്രീന ഫേസ്ബുക്കിലെത്തികത്രീന ഫേസ്ബുക്കിലെത്തി
Entertainment

കത്രീന ഫേസ്ബുക്കിലെത്തി

admin
|
26 May 2018 12:35 AM IST

ഇന്നലെയാണ് ഫേസ്ബുക്കില്‍ താരം അക്കൌണ്ട് തുറന്നത്

കാര്യം ബോളിവുഡിലെ വിലയേറിയ താരമാണെങ്കിലും സോഷ്യല്‍ മീഡിയ അത്ര പഥ്യമല്ലായിരുന്നു കത്രീന കൈഫിന്. എന്നാല്‍ സാമൂഹിക മാധ്യമത്തോടുള്ള അയിത്തം മാറ്റിവച്ച് ഫേസ്ബുക്കില്‍ അക്കൌണ്ട് തുറന്നിരിക്കുകയാണ് താരം. ഇന്നലെയാണ് താരം ഫേസ്ബുക്കിലെത്തിയത്. പ്രൊഫൈല്‍ പിക്ചറും കവര്‍ ഫോട്ടോയുമടക്കുമടക്കം രണ്ട് ചിത്രങ്ങളാണ് കത്രീന തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം താരത്തിന്റ ഒരു വീഡിയോയും ഷെയര്‍ ചെയ്തിട്ടുണ്ട്. ഇന്ന് താരത്തിന്റെ 33ാം പിറന്നാള്‍ കൂടിയാണ്.

അക്കൌണ്ട് തുറന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ 3,548,816 പേരാണ് പേജ് ലൈക്ക് ചെയ്തിരിക്കുന്നത്. കത്രീനയുടെ ഫോട്ടോക്കും വീഡീയോക്കും നിരവധി ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരസുന്ദരിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് അധികവും

Similar Posts