< Back
Entertainment
പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് രാജനുണയന്‍; കാണാം കിംഗ് ലയര്‍ ട്രയിലര്‍പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് രാജനുണയന്‍; കാണാം കിംഗ് ലയര്‍ ട്രയിലര്‍
Entertainment

പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് രാജനുണയന്‍; കാണാം കിംഗ് ലയര്‍ ട്രയിലര്‍

admin
|
26 May 2018 6:15 PM IST

ബോഡിഗാര്‍ഡിന് ശേഷം ദിലീപും സിദ്ധിഖും ഒന്നിക്കുന്ന ചിത്രമാണ് കിംഗ് ലയര്‍

ബോഡിഗാര്‍ഡിന് ശേഷം ദിലീപും സിദ്ധിഖും ഒന്നിക്കുന്ന കിംഗ് ലയറിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ദിലീപിന്റെ തനതായ ഹാസ്യരംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ട്രയിലര്‍ ഒരുക്കിയിരിക്കുന്നത്. കൂടെ പ്രേമം നായിക മഡോണ സെബാസ്റ്റ്യനുമുണ്ട്.

എപ്പോഴും നുണ മാത്രം പറയുന്ന സത്യനാരായണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ദിക്കും ലാലും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുള്ള ചിത്രവുമാണ് കിംഗ് ലയര്‍. ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സിദ്ദിക്കാണ്. ഔസേപ്പച്ചനാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ലാല്‍ ഒരു പ്രധാന കഥാപാത്രത്തേയും അവതരിപ്പിക്കുന്നുണ്ട്. ആശാ ശരത്, വിജയരാഘവന്‍, സൌബിന്‍ സാഹിര്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.കുട്ടനാട്, കൊച്ചി, ബാങ്കോക്ക് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍.

Similar Posts