< Back
Entertainment
ബോളിവുഡ് ഭ്രമമില്ല, വില്ലനാകാന്‍ മടിയുമില്ല: പൃഥ്വിരാജ്ബോളിവുഡ് ഭ്രമമില്ല, വില്ലനാകാന്‍ മടിയുമില്ല: പൃഥ്വിരാജ്
Entertainment

ബോളിവുഡ് ഭ്രമമില്ല, വില്ലനാകാന്‍ മടിയുമില്ല: പൃഥ്വിരാജ്

Alwyn
|
26 May 2018 6:53 PM IST

മലയാളിയായ ശിവം നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തപസി പന്നുവാണ് നായിക.

പൃഥ്വിരാജ് വില്ലനാകുന്ന ബോളിവുഡ് ചലച്ചിത്രം 'നാം ഷബാന' ഈയാഴ്ച തിയേറ്ററുകളിലെത്തും. മലയാളിയായ ശിവം നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തപസി പന്നുവാണ് നായിക.

നായികാ പ്രാധാന്യമുള്ള സിനിമയാണ് 'നാം ഷബാന'. ടോണി എന്ന പ്രഥാന വില്ലന്‍ കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. അഭിമാനത്തോടെയാണ് ശക്തമായ സ്ത്രീകഥാപാത്രമുള്ള സിനിമയുടെ ഭാഗമാകുന്നതെന്ന് പൃഥ്വിരാജ് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബോളിവുഡിലെ അവസരങ്ങള്‍ക്ക് പിന്നാലെ പോകുന്ന നടല്ല താന്‍. വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ ഒട്ടും മടിയില്ല. നേരത്തേ ഡബിള്‍സ് എന്ന മലയാള സിനിമയില്‍ വേഷമിട്ട തപസീ പന്നു വീണ്ടും മലയാളത്തിലെത്താനുള്ള ആഗ്രഹവും അറിയിച്ചു. നടന്‍ മനോജ് ബാജ്പേയ്, നിര്‍മാതാവും തിരക്കഥാകൃത്തുമായ നീരജ് പാണ്ഡേ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. അക്ഷയ് കുമാര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഈ മാസം 30 ന് യുഎഇയിലും അടുത്തദിവസം ഇന്ത്യയിലും തിയേറ്ററിലെത്തും. ഹിന്ദിക്ക് പുറമെ, തമിഴിലും, തെലുങ്കിലും നാം ഷബാന മൊഴിമാറ്റി എത്തുന്നുണ്ട്.

Similar Posts