< Back
Entertainment
ദേശീയ അവാർഡ്, വിശ്വസിക്കാനാവാതെ സുരഭിദേശീയ അവാർഡ്, വിശ്വസിക്കാനാവാതെ സുരഭി
Entertainment

ദേശീയ അവാർഡ്, വിശ്വസിക്കാനാവാതെ സുരഭി

Sithara
|
27 May 2018 1:34 AM IST

തണൽ സലാലയിൽ സംഘടിപ്പിക്കുന്ന സ്നേഹ സായാഹ്നം പരിപാടിയിൽ സംബന്ധിക്കുന്നതിനായി സലാല എയർ പോർട്ടിൽ എത്തിയപ്പോഴാണ് അവാർഡ് ലഭിച്ച വിവരം സുരഭി അറിയുന്നത്.

ദേശീയ അവാർഡ്, വിശ്വസിക്കാനാവാതെ സുരഭി. തണൽ സലാലയിൽ സംഘടിപ്പിക്കുന്ന സ്നേഹ സായാഹ്നം പരിപാടിയിൽ സംബന്ധിക്കുന്നതിനായി സലാല എയർ പോർട്ടിൽ എത്തിയപ്പോഴാണ് അവാർഡ് ലഭിച്ച വിവരം സുരഭി അറിയുന്നത്. ഇത് സ്വപ്നമോ യാഥാർത്ഥ്യമോ എന്ന് തനിക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ലെന്ന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ നടി സുരഭി മീഡിയ വണ്ണിനോട് പറഞ്ഞു.

സലാലയിൽ തണൽ സംഘടിപ്പിക്കുന്ന ഒരു പരിപാടിയിൽ സംബന്ധിക്കുന്നതിനായി എത്തിയതായിരുന്നു സുരഭിയും വിനോദ് കോവൂരും. എയർ പോർട്ടിൽ സ്വീകരിക്കാനെത്തിയവരാണ് ദേശീയ അവാർഡ് ലഭിച്ച വിവരം സുരഭിയെ അറിയിച്ചത്. എം.80 മൂസയിലെ പാത്തുവിനാണോ അവാർഡ് എന്നാണ് എല്ലാവരുടെയും ചോദ്യം. സുരഭി എന്ന എന്റെ പേരിനേക്കാൾ മലയാളിക്ക് സുപരിചം പാത്തു എന്ന കഥാപാത്രമാണെന്ന് സുരഭി.

സംസ്ഥാന അവാർഡിൽ ജൂറി പരാർശത്തിൽ ഒതുക്കിയപ്പോൾ ദേശീയ അവാർഡ് സുരഭിക്ക് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നടൻ വിനോദ് കോവൂരും പറഞ്ഞു. മിന്നാമിനുങ്ങിന്റെ അണിയറ പ്രവർത്തകരായ മനോജ്, അനിൽ തോമസ്, ഔസേപ്പച്ചൻ തുടങ്ങിയവരോടൊക്കെ നന്ദി അറിയിക്കുന്നതായും സുരഭി പറഞ്ഞു.

തണൽ സലാലയുടെ സ്നേഹസായാഹ്നത്തിലെ പരിപാടിക്ക് ശേഷം നാളെ രാത്രി ഇവർ നാട്ടിലേക്ക് മടങ്ങും.

Related Tags :
Similar Posts