< Back
Entertainment
മണലാവാം,മരമാകാം നമ്മളാൽ കഴിയുന്നത്‌ നൽകി സഹായിക്കാം...ദിലീപ്മണലാവാം,മരമാകാം നമ്മളാൽ കഴിയുന്നത്‌ നൽകി സഹായിക്കാം...ദിലീപ്
Entertainment

മണലാവാം,മരമാകാം നമ്മളാൽ കഴിയുന്നത്‌ നൽകി സഹായിക്കാം...ദിലീപ്

Jaisy
|
27 May 2018 4:11 PM IST

കിടപ്പാടമില്ലാത്തവര്‍ക്ക് വീടുകള്‍ ഒരുക്കുകയാണ് സുരക്ഷിത ഭവനം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ലക്ഷ്യം

മലയാളികളുടെ പുതുവര്‍ഷ ദിവസമായ ചിങ്ങം ഒന്നിന് പുതിയൊരു കാരുണ്യ പദ്ധതിയുമായി എത്തിയിരിക്കുകയാണ് ചലച്ചിത്രതാരം ദിലീപ്. കിടപ്പാടമില്ലാത്തവര്‍ക്ക് വീടുകള്‍ ഒരുക്കുകയാണ് സുരക്ഷിത ഭവനം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ലക്ഷ്യം.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ടവരെ, ഇന്ന് ചിങ്ങം ഒന്ന് എല്ലാവർക്കും നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു. ഈ ദിനത്തിൽ ഞങ്ങൾ ഒരു പുതിയ പദ്ധതിക്ക്‌ തുടക്കം കുറിക്കുകയാണു,"സുരക്ഷിത ഭവനം "പദ്ധതി. നിരാലംബരും,നിരാശ്രയരുമായ കിടപ്പാടമില്ലാത്തവർക്ക്‌ 1000 വീടുകൾ എന്ന സ്വപ്ന പദ്ധതി, ആയിരം എന്നത്‌ വെറും അക്കങ്ങളല്ല അത്‌ ഒരു തുടക്കമാണ്‌ അതിലും ഏറെ നമുക്ക്‌ എന്തു ചെയ്യാൻ കഴിയുന്നുവോ അതാണു ലക്ഷ്യം. മാവേലിക്കര തെക്കേക്കരപഞ്ചായത്ത്‌ വാത്തിക്കുളത്തുള്ള ഇന്ദിരചേച്ചിക്കും,മകൾകീർത്തിക്കുവേണ്ടിയുള്ള വീടിന്റെ ശിലാന്യാസത്തോടെയാണ്‌ പദ്ധതിക്ക്‌ തുടക്കമിടുന്നത്‌. പദ്ധതിയിൽ ജീ പീ ചാരിറ്റബിൾ ട്രസ്റ്റിനൊപ്പം കേരളാ ആക്ഷൻ ഫോഴ്സും കൈകോർക്കുന്നു, ഈ പദ്ധതിയുടെ ഭാഗമാകാൻ എല്ലാവർക്കും അവസരമുണ്ട്‌ എന്നറിഞ്ഞ്‌ നിരന്തരം ഒരുപാടു പേർ പലരേയും വിളിച്ചുചോദിക്കുന്നതായ്‌ അറിയുന്നു,അവർക്കെല്ലാം വേണ്ടികൂടിയാണ്‌ ഈ പോസ്റ്റ്‌, ജീവിതത്തിൽ തുണയറ്റവർക്ക്‌,അനാഥരായവർക്ക്‌,അടച്ചുറപ്പുള്ളവീട്‌ സ്വപ്നം മാത്രമായർക്ക്‌ നമ്മളാൽ കഴിയുന്നത്‌ ചെയ്യാൻ,അത്‌ ഒരു ചാക്ക്‌ സിമന്റാവാം,കല്ലാവാം,മണലാവാം,മരമാകാം നമ്മളാൽ കഴിയുന്നത്‌ നൽകി സഹായിക്കാം അതിനായ്‌ ഒത്തുചേരാം,ഒന്നിച്ചൊന്നായ്‌ മുന്നേറാം. ഇനി മുതൽ ഈ പദ്ധതിയുമായ്‌ സഹകരിക്കുവാൻ തയ്യാറുള്ളവർ താഴെ കാണുന്ന വിലാസത്തിൽ ബന്ധപ്പെടുക. എല്ലാവരുടേയും സ്നേഹവും,സഹകരണവും അഭ്യർത്ഥിച്ചുകൊണ്ട്‌, നിങ്ങളുടെ സ്വന്തം ദിലീപ്‌

G P Charitable Trust. Federal bank.
A/c No. 10040100382377.
Ernakulam North Branch. IFSC 0001004.

Kerala Action Force
Anwar Memorial Hospital
Near Private Bus stand ,
Aluva .

GP charitable Trust
First Floor
Selman Chambers ,
A L Jacob Road ,
Near KSRTC
Kochi 35
Prince Kuriakose (Manager GP Charitable Trust )
Mobile . 7994111411

Similar Posts