< Back
Entertainment
Entertainment
ജോമോന്റെ സുവിശേഷത്തിനിടെ ഓണമുണ്ട് ദുല്‍ഖറും സത്യന്‍ അന്തിക്കാടും
|27 May 2018 7:38 PM IST
ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലെ ഓണാഘോഷം
ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലായിരുന്നു നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഓണാഘോഷം. കൊച്ചിയില്‍ ദുല്‍ഖറും ചിത്രത്തിന്റെ സംവിധായകന്‍ സത്യന്‍ അന്തിക്കാടും സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഓണ സദ്യയുണ്ടു.
സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ആദ്യമായാണ് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്നത്. തിരുവോണ ദിനത്തില്‍ കൊച്ചി ഇടപ്പള്ളിയിലായിരുന്നു ചിത്രീകരണം. നായകന്റെ സഹോദരനായി വേഷമിടുന്ന വിനു മോഹന്‍, നന്ദു തുടങ്ങി ഷൂട്ടിങ്ങ് സെറ്റിലെ മുഴുവന്‍ പേരൊടൊപ്പമായിരുന്നു ഓണസദ്യ.
ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. അപര്‍ണ പരമേശ്വരനാണ് ചിത്രത്തിലെ നായിക.