< Back
Entertainment
വാഹനാപകടത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങി സിദ്ധാര്‍ത്ഥ് ഭരതന്‍വാഹനാപകടത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങി സിദ്ധാര്‍ത്ഥ് ഭരതന്‍
Entertainment

വാഹനാപകടത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങി സിദ്ധാര്‍ത്ഥ് ഭരതന്‍

Jaisy
|
27 May 2018 10:44 PM IST

ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്

വാഹനാപകടത്തിന് ശേഷം നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍ വീണ്ടും സിനിമയില്‍ സജീവമാകുന്നു. ‘വര്‍ണ്യത്തില്‍ ആശങ്ക, അത് താന്‍ അല്ലയോ ഇത്’ എന്നാണ് സിദ്ധാര്‍ത്ഥിന്റെ പുതിയ ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.

കുഞ്ചാക്കോ ബോബന്‍, ചെമ്പന്‍ വിനോദ്, സുരാജ് വെഞ്ഞാറംമ്മൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സാഹസികതയ്ക്കും നര്‍മ്മത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. രചന തൃശൂര്‍ ഗോപാല്‍ജി, ക്യാമറ-ജയേഷ് നായര്‍, സംഗീതം പ്രശാന്ത് പിള്ളൈ.

നിദ്രയാണ് സിദ്ധാര്‍ഥിന്റെ സംവിധാനത്തില്‍ പുറത്തു വന്ന ആദ്യ ചിത്രം. തുടര്‍ന്ന് സംവിധാനം ചെയ്ത ചന്ദ്രേട്ടന്‍‌ എവിടെയാ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Related Tags :
Similar Posts