< Back
Entertainment
സിജു വില്‍സണ് ഹാപ്പി വെഡ്ഡിംഗ്സിജു വില്‍സണ് ഹാപ്പി വെഡ്ഡിംഗ്
Entertainment

സിജു വില്‍സണ് ഹാപ്പി വെഡ്ഡിംഗ്

Jaisy
|
27 May 2018 12:07 PM IST

ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമാണ് വിവാഹം നടന്നത്

ഹാപ്പി വെഡ്ഡിംഗ് ഫെയിം സിജു വില്‍സണ്‍ വിവാഹിതനായി. ശ്രുതിയാണ് വധു. പ്രണയവിവാഹമായിരുന്നു. ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമാണ് വിവാഹം നടന്നത്. ആലുവയിലെ സെന്റ്.ഡൊമിനിക് ചര്‍ച്ചില്‍ വച്ചായിരുന്നു ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹം. തുടര്‍ന്ന് അങ്കമാലി കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് റിസ്പഷനും നടന്നു.

ആലുവ സ്വദേശിയായ സിജു മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെയാണ് സിനിമയിലെത്തുന്നത്. നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെയാണ് സിജു ശ്രദ്ധേയനാകുന്നത്. ഹാപ്പി വെഡ്ഡിംഗ് ആണ് സിജു നായകനായ ആദ്യ ചിത്രം. ഒമര്‍ ലുലു സംവിധാനം ചെയ്ത ഈ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. കട്ടപ്പനയിലെ ഋതിക് റോഷനിലും സിജു വേഷമിട്ടിരുന്നു. ലാസ്റ്റ് ബഞ്ച്, ബിവെയര്‍ ഓഫ് ഡോഗ്സ്, തേര്‍ഡ് വേള്‍ഡ് ബോയ്സ് തുടങ്ങിയവയാണ് സിജുവിന്റെ മറ്റ് ചിത്രങ്ങള്‍.

Related Tags :
Similar Posts