< Back
Entertainment
സണ്ണി ലിയോണ്‍ കൊച്ചിയില്‍സണ്ണി ലിയോണ്‍ കൊച്ചിയില്‍
Entertainment

സണ്ണി ലിയോണ്‍ കൊച്ചിയില്‍

Sithara
|
27 May 2018 11:54 AM IST

ഇത് രണ്ടാം തവണയാണ് കേരളത്തില്‍ വരുന്നതെന്നും ഇത്രയും സ്നേഹം മറ്റെവിടെ നിന്നും കിട്ടിയിട്ടില്ലെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി. കൊച്ചിയിലെ ഫോണ്‍ ഫോര്‍ മൊബൈല്‍ ഷോറൂം സണ്ണി ലിയോണ്‍ ഉദ്ഘാടനം ചെയ്തു. ജനത്തിരക്ക് പരിഗണിച്ച് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയത്.

കൊച്ചിയിലെത്തിയ സണ്ണി ലിയോണിനെ കാണാന്‍ വലിയ ജനക്കൂട്ടമാണ് എത്തിയത്. സണ്ണി ലിയോണ്‍ എത്തിയതോടെ ആവേശം അലതല്ലി. പ്രമുഖ മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ ശൃംഖലയായ ഫോണ്‍ ഫോറിന്‍റെ 33മത് ഷോറൂമാണ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തത്.

ഇത് രണ്ടാം തവണയാണ് കേരളത്തില്‍ വരുന്നതെന്നും ഇത്രയും സ്നേഹം മറ്റെവിടെ നിന്നും കിട്ടിയിട്ടില്ലെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. താരമെത്തുന്നതറിഞ്ഞ് എംജി റോഡിലും ഷോറൂമിന്‍റെ പരിസരത്തും വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്.

Related Tags :
Similar Posts